ആട് 2 നാളെ , ടോറന്റിലല്ല , തിയേറ്ററിലെന്നെ ഹിറ്റാക്കണേ ..ലൈവുമായി ഷാജിപാപ്പനും സർബത്തു ഷമീറും

പ്രേക്ഷകരുടെ കാത്തിരിപ്പിന് ശേഷം മിഥുൻ മാനുവൽ തോമസ് ചിത്രം ആട് 2 നാളെ തിയേറ്ററുകളിലേക്ക്. സോഷ്യൽ മീഡിയ ഹിറ്റാക്കിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2.  ചിത്രത്തിലെ ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പൻ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. രണ്ടാം വരവിലും പാപ്പന്റെ സ്റ്റൈലിന് കുറവൊന്നുമില്ല. സർബത്ത് ഷമീറും അബുവും ഡ്യൂഡും സാത്താൻ സേവ്യറും സച്ചിൻ ക്ലീറ്റസുമൊക്കെ രണ്ടാം ഭാഗത്തിലും തകർപ്പനാക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ജയസൂര്യയും വിജയ്ബാബുവും ഫേസ്‌ബുക്കിൽ ലൈവിൽ വന്നു. ” ബുദ്ധിയും ലോജിക്കും ഒക്കെ വീട്ടിൽ വെച്ച് ചിരിക്കാനായി മാത്രം .വന്നോളൂ. നിരാശപെടുത്തില്ലെന്നാണ് വിശ്വാസം ” ജയസൂര്യ പറഞ്ഞു.

മലയാളസിനിമയിൽ ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം കടന്ന ട്രെയിലർ എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് ഷാജിപാപ്പന്റെ ആട് 2 വിന്റെ ട്രെയിലർ വന്നിരുന്നത്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഷാൻ റഹ്മാൻ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം.

Be the first to comment on "ആട് 2 നാളെ , ടോറന്റിലല്ല , തിയേറ്ററിലെന്നെ ഹിറ്റാക്കണേ ..ലൈവുമായി ഷാജിപാപ്പനും സർബത്തു ഷമീറും"

Leave a comment

Your email address will not be published.


*