‘ഐ ഡോണ്ട് കെയര്‍’ , ജിഗ്നേഷിനു മുന്നില്‍ വിയര്‍ത്ത് റിപബ്ലിക് ടിവി

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ ജിഗ്നേഷ് മെവാനിയുടെ വിമര്‍ശനങ്ങള്‍ ‘ അപകീര്‍ത്തിപരമാണെന്നും ‘ മാപ്പ് പറയുമോയെന്നുമുള്ള റിപബ്ലിക് ടിവി റിപ്പോര്‍ട്ടറുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെ അവഗണിച്ച് ജിഗ്നേഷ് നല്‍കിയ മറുപടികള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നു. മാപ്പു പറയിപ്പിക്കാനുള്ള അടവുകള്‍ പതിെനെട്ടും പഴറ്റുന്ന റിപ്പോര്‍ട്ടര്‍ തന്റെ ശ്രമം പരാജയപ്പെട്ടെന്ന് പറയാതെ സമ്മതിച്ച് മൈക്കുമായി സ്ഥലം വിട്ടു.

മോദി ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയമായെന്നായിരുന്നു ജിഗ്‌നേഷ് മേവാനി പറഞ്ഞിരുന്നത്. മോദിക്കെതിരെ നടത്തിയിട്ടുള്ള പ്രതികരണങ്ങള്‍ ആവര്‍ത്തിച്ച ജിഗ്‌നേഷ് അതിന്റെ പേരില്‍ താന്‍ ഒരിക്കലും മാപ്പ് പറയില്ല എന്നും പറഞ്ഞു.

‘മോദിജി നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ ബോറടിപ്പിക്കുന്നു. നിങ്ങള്‍ ഹിമാലയത്തില്‍ പോയി ഒരു രാമ ക്ഷേത്രം സന്ദര്‍ശിച്ച് മണിയടിക്കൂ.’ മേവാനി പറഞ്ഞു.

ഇത്തരത്തില്‍ വ്യക്തികളെ കടന്നാക്രമിക്കുന്നത് തരംതാഴലല്ലേ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ബി.ജെ.പിയും മോദിയും വിജയ് രൂപാനിയും അമിത് ഷായുമാണ് ആദ്യം തന്നോട് മാപ്പ് പറയേണ്ടത് എന്ന് ജിഗ്‌നേഷ് പ്രതികരിച്ചു. രണ്ടു കോടി യുവാക്കള്‍ക്ക് ജോലി കൊടുക്കും എന്നാണ് മോദി വാഗ്ദാനംചെയ്തത്. നാലുവര്‍ഷമായി, ഈ ജനതയെ അദ്ദേഹം വഞ്ചിച്ചു. അതിന് മോദി മാപ്പ് പറയണമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം ശരിയാണെന്ന് തോന്നുന്നുണ്ടോ, വ്യക്തിപരമായി ആക്രമിക്കുന്നതിന് മാപ്പുപറയുമോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ‘ഒരിക്കലുമില്ല’ എന്നു പറഞ്ഞ ജിഗ്‌നേഷ് തന്റെ പ്രതികരണത്തിന് ഒരിക്കലും മാപ്പുപറയില്ല എന്നും പറഞ്ഞു.

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. താങ്കള്‍ ബോറാണ്. യുവനേതാക്കളെയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടാന്‍ പോകുന്നത് കനത്ത ആഘാതമായിരിക്കുമെന്നതില്‍ സംശയമില്ല. ഗുജറാത്തിലെ 18 ശതമാനത്തോളം വരുന്ന ദളിതരും ബി.ജെ.പിക്ക് എതിരായാണ് വോട്ട് ചെയ്തത്. ദളിത് വോട്ടുകള്‍ ഭിന്നിക്കപ്പെട്ടിട്ടുണ്ടെന്ന വാദം തെറ്റാണ്. ദളിതര്‍ ബി.ജെ.പിക്ക് എതിരായി തന്നെയാണ് വോട്ട് ചെയ്തത്. 2019 ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് അത് മനസിലാകും. എന്നും മേവാനി പറഞ്ഞിരുന്നു.

‘ അദ്ദേഹത്തിനെതിരെ അങ്ങനെ പറയാന്‍ പറ്റില്ല. ജനകോടികള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയാണ് മോഡി ‘ എന്നിങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന റിപ്പോര്‍ട്ടറോട് ‘ ഐ ഡോണ്ട് കെയര്‍ ‘ എന്നായിരുന്നു ജിഗ്നേഷിന്റെ മറുപടി.

രാഹുൽ ​ഗാന്ധി വന്നു പറഞ്ഞാലും താൻ വാക്കുകൾ പിൻവലിക്കില്ലെന്ന് ജി​ഗ്നേഷ് റിപ്പബ്ലിക് ടി വിയുടെ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മോദിയെ ‘നീച്’ എന്ന് വിമർശിച്ചതിന് കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ മാപ്പ് പറഞ്ഞത് രാഹുലിന്റെ നിർ​ദ്ദേശ പ്രകാരമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽ പറഞ്ഞാൽ മാപ്പ് പറയുമോ എന്ന് റിപ്പോര്‍ട്ടര്‍ ജി​ഗ്നേഷിനോട് ചോദിച്ചത്

Be the first to comment on "‘ഐ ഡോണ്ട് കെയര്‍’ , ജിഗ്നേഷിനു മുന്നില്‍ വിയര്‍ത്ത് റിപബ്ലിക് ടിവി"

Leave a comment

Your email address will not be published.


*