മലയാളസിനിമാ ചരിത്രത്തിലാദ്യം. ‘വിമാനത്തിന്’ കിട്ടുന്ന പണം പൂർണമായും സജിതോമസിനു. ക്രിസ്മസ് ദിനത്തിൽ ഫ്രീ ഷോ.

മലയാള സിനിമാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഓഫറുമായി ചലച്ചിത്രതാരം പൃഥ്വിരാജ്. തന്റെ പുതിയ സിനിമയായ വിമാനം കേരളത്തിലുള്ള എല്ലാ തിയേറ്ററുകളിലും ക്രിസ്തുമസ് ദിനത്തിൽ സൗജന്യമായി കാണാമെന്ന് പൃഥ്വിരാജ്. ക്രിസ്തുമസ് ദിവസത്തിലെ ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ ഒഴിച്ചുള്ള ഷോകളാണ് സൗജന്യമാക്കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മലയാളികള്‍ക്കുള്ള സമ്മാനം പൃഥ്വി പ്രഖ്യാപിച്ചത്. കൂടാതെ ഫസ്റ്റ് ഷോ യുടെയും സെക്കന്‍ഡ് ഷോ യുടെയും പണം വിമാനം സിനിമയുടെ കഥക്ക് കാരണക്കാരനായ സജി തോമസിന് നല്‍കുമെന്നും പൃഥ്വി പറഞ്ഞു.

” ഈ വരുന്ന ക്രിസ്മസ് ദിവസം (25th Dec 2017), വിമാനം എന്ന സിനിമ പ്രദർശിപ്പിക്കുന്ന കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നൂൺ & മാറ്റിനി ഷോകൾ സൗജന്യമായിരിക്കും. കൂടാതെ തുടർന്നുള്ള വൈകുന്നേരങ്ങളിലെ ഫസ്റ്റ് & സെക്കന്റ് ഷോകളിൽ നിന്ന് നിർമാതാക്കൾക്ക് കിട്ടുന്ന വിഹിതം പൂർണമായും ( അത് എത്ര ചെറുതോ വലുതോ ആയാലും) സജി തോമസിനു ക്രിസ്മസ് സമ്മാനം ആയി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു.. എല്ലാ സുഹൃത്തുക്കളെയും ഞങ്ങൾ ക്ഷണിക്കുക ആണ് ഇതിൽ പങ്കാളികൾ ആകുവാൻ.. ” പൃഥ്വിരാജ് പറഞ്ഞു.

” വിമാനം എന്ന സിനിമ ഉടലെടുത്തത്‌ 45 വയസ്സ്‌ കാരൻ സജി തോമസിന്റെ ജീവിതത്തിൽ നിന്നാണ്. സംസാര ശേഷിയും കേൾക്കാനുള്ള കഴിവും അദ്ദേഹത്തിനു സാധാരണ മനുഷ്യരുടെ അത്രയുമില്ല. വെറും ഏഴാം ക്ലാസ്‌ വിദ്യഭ്യാസം മാത്രമുള്ള അദ്ദേഹം സ്വന്തം ആയി 14 ലക്ഷം രൂപയ്ക്ക്‌ ഒരു ചെറിയ വിമാനം ഉണ്ടാക്കി വിജയം കണ്ടു.അതു നിർമ്മിക്കാനുള്ള പണത്തിനു വേണ്ടി തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം വിറ്റു. ഇപ്പോൾ അദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. അദ്ദേഹത്തിന്റെ കുടുംബം രണ്ടു മുറിയുള്ള ഒരു ചെറിയ വീട്ടിലാണു താമസിക്കുന്നത്‌. അദ്ദേഹത്തെ സഹായിക്കാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർ എടുത്ത ഈ തീരുമാനം അഭിനന്ദാർഹമാണ്. ഈ നന്മയ്ക്ക് സല്യൂട്ട്” ചലച്ചിത്ര പ്രവർത്തകൻ രാജേഷ് സുന്ദരം ഫേസ്‌ബുക്കിൽ എഴുതി

Be the first to comment on "മലയാളസിനിമാ ചരിത്രത്തിലാദ്യം. ‘വിമാനത്തിന്’ കിട്ടുന്ന പണം പൂർണമായും സജിതോമസിനു. ക്രിസ്മസ് ദിനത്തിൽ ഫ്രീ ഷോ."

Leave a comment

Your email address will not be published.


*