2017 ൽ കേരളം കേട്ട 29 വാചകങ്ങൾ

ഈ വർഷം ( 2017 ) സാക്ഷ്യം വഹിച്ച ചില സന്ദർഭങ്ങൾ. കേരളത്തിലെ വാർത്തകളിൽ നിന്നും മക്തൂബ് മീഡിയ എഡിറ്റോറിയൽ തെരഞ്ഞെടുത്ത വാചകങ്ങൾ :-

1.  ” ഐ വാണ്ട് ഫ്രീഡം , വിശ്വാസപ്രകാരം ജീവിക്കാൻ അനുവദിക്കണം . പഠനം പൂർത്തിയാക്കണം , സർക്കാരിന്റെ ചിലവിലല്ല , എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കണം എനിക്ക് ”

പൂർണരൂപം :-  ‘ഐ വാണ്ട് ഫ്രീഡം’ , ഹാദിയ കോടതിയിൽ സംസാരിച്ചു

ഹാദിയ

2. ” ചാന്ത് പൊട്ട്’ എന്ന സിനിമയുടെ പേരിൽ ആ ഏഴാം ക്ലാസുകാരൻ അന്ന് ആത്മഹത്യ ചെയ്‌തിരുന്നെങ്കിൽ, 11 വർഷങ്ങൾക്കിപ്പുറം ആ സിനിമയിലെ നായകന്റേയും സംവിധായകന്റെയും കാപട്യവും ക്രൂരതയും ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെട്ടതിൽ സന്തോഷിക്കാൻ കഴിയില്ലായിരുന്നു. 11 വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിൽ കരുത്തുറ്റ ഒരു സ്ത്രീ, വ്യവസ്താപിതമായി ആധിപത്യം സൃഷ്ടിച്ചിരിക്കുന്ന വൻമരങ്ങൾക്ക് നേരെ വിരൽ ചൂണ്ടി അവരുടെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ വിമർശിച്ചത് കാണാൻ കഴിയില്ലായിരുന്നു. ഉദ്ധരിച്ച ലിംഗം പ്രദർശിപ്പിച്ച് ആണത്വം തെളിയിക്കാൻ ആക്രോശിച്ച് പാഞ്ഞടുക്കുന്ന ആൺക്കൂട്ടങ്ങൾക്ക് നേരെ നിന്ന്, ഭയത്തിന്റെ വേലിക്കെട്ടുകളെ പിഴുതെറിഞ്ഞ് വളരെ കൂളായി നിന്ന് OMKV പറയാൻ ഉള്ള നിങ്ങളുടെ മനസുണ്ടല്ലോ, അതുണ്ടായാൽ വിജയിച്ചു കഴിഞ്ഞു.”

പൂർണരൂപം :- മിസ്റ്റര്‍ ലാല്‍ജോസ് , നിങ്ങള്‍ക്കീ ചെറുപ്പക്കാരനോട് എന്താണ് പറയാനുള്ളത്?. ഉനൈസിന്റെ കുറിപ്പ് വ്യാപകമായി വായിക്കപ്പെടുന്നു

മുഹമ്മദ് ഉനൈസ്

3. ”എന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റത്തെ എങ്ങനെ നിങ്ങൾ ന്യായികരിക്കും. അപ്പനാണേ സത്യം, ഇനിയും ഇതുവഴി ഇത്തരം ആനകളെയും മേച്ചു വന്നാ… അടിച്ചോടിക്കും എന്നു പറയാനേ എനിക്ക് ഇപ്പോ തോന്നുന്നുള്ളു…”

പൂർണരൂപം :- പ്രിയ കോഴിക്കോട് ഡിസിപി, നിങ്ങൾക്കിത് പ്രിവിലേജുകളുടെ ബലത്തിലുള്ള പരീക്ഷണ നടത്തമായിരിക്കാം. പക്ഷെ എനിക്കിത് ഞാൻ ആ​ഗ്രഹിക്കുന്ന സ്വാതന്ത്യമാണ്

അമൃത ഉമേഷ് ( ബർസ )

4. ‘ഈ അങ്കിളാണു ഞങ്ങളെ തല്ലിയത്…’

പൂർണരൂപം :- യതീഷ് ചന്ദ്രയെ ചൂണ്ടി അലൻ പറഞ്ഞു: ‘ഈ അങ്കിളാണു ഞങ്ങളെ തല്ലിയത്…’

അലൻ

5. ”മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല”

പൂർണരൂപം :- ജിഷ്‌ണുവിന്റെ അമ്മക്ക് നേരെ പോലീസ് അക്രമം

ജിഷ്ണുവിന്റെ അമ്മ മഹിജ

6. ”സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന വ്യക്തിയാണ് ഇ.എം.എസ് . താഴ്ന്നജാതിക്കാരെ മുഖ്യമന്ത്രിയാക്കുന്നതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. മേല്‍ജാതിക്കാരാകണം ഭരണം നടത്തേണ്ടത് എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു”

പൂർണരൂപം :- ഇഎംഎസ് ജാതിവാദിയും കീഴാളവിരുദ്ധനും ആണെന്ന് ഗൗരിയമ്മ

കെആർ ഗൗരിയമ്മ

7. ”കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും. നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ്.”

പൂർണരൂപം :- കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. ഗൗരിയെക്കുറിച്ച് കെആര്‍ മീര

കെആർ മീര

8. ” ബഡായി ബംഗ്ളാവിനു വന്നില്ല. എനിക്ക് കോമഡിയല്ല ജീവിതം , എനിക്ക് ജീവിതം ഇതേപോലെ ഇത്ര സീരിയസാണ്. കാരണം അങ്ങനത്തെ സിസ്റ്റത്തിൽ നിന്ന് വന്നവനാണ്. അപ്പോൾ എനിക്ക് അവിടെ പോയി കോമഡി കാണിച്ചു എന്നെ വിൽക്കാൻ എനിക്ക് താല്പര്യമില്ല. ആ കോമഡി എന്റെ വീട്ടിലും കാണിക്കാൻ എനിക്ക് താല്പര്യമില്ല.”

പൂർണരൂപം :- വിനായകനുമായുള്ള അഭിമുഖം

വിനായകൻ

9. ”സംഘടിതമായ ട്രാന്‍സ് ജെന്‍ഡര്‍ രാഷ്ട്രീയവും, ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും, institutional പിന്തുണയും ഒക്കെ ഉണ്ടായിട്ടും അടിസ്ഥാന പരമായ മനുഷൃാവകാശ ലംഘനങ്ങള്‍ നേരിടാന്‍ ഒരു സ്ട്രാറ്റജിയും നമുക്കില്ലല്ലോ?”

പൂർണരൂപം :- ഞാനെന്ന ട്രാന്‍സ്ജെന്‍ഡറുടെ സ്വാതന്ത്യദിനത്തെക്കുറിച്ച് പറയാം ഇനി

പ്ളിങ്കു സംഗീത്

10. ” ഈ ദലിത് മാതൃകയ്ക്കു പുറത്ത്, ഗുണ്ടയും കോളനിക്കാരനും എന്ന വാര്‍പ്പുമാതൃകയ്ക്ക് പുറത്തു മലയാളത്തിലെ മറ്റ് അഭിനേതാക്കള്‍ക്കു ലഭിക്കുന്നതു പോലെയുള്ള ”സ്വാഭാവിക” മനുഷ്യരുടെ വേഷങ്ങള്‍ വിനായകനു ലഭിക്കുമോ? അധ്യാപകന്‍, പോലിസ് ഓഫിസര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്നീ വേഷങ്ങള്‍ കിട്ടുമോ? അതോ സമുദായമുദ്ര അദ്ദേഹത്തിന് അഭിനയ ജീവിതത്തില്‍ ഉടനീളം ഒരു ബാധ്യതയായി പേറേണ്ടിവരുമോ? ”

പൂർണരൂപം :- വിനായകന്‍ അംഗീകരിക്കപ്പെടുമ്പോള്‍

അജിത്‌കുമാർ എ എസ്

11. ”ഇന്ത്യയിലെ ബ്രാഹ്മണാധീശത്വ- പുരുഷാധിപത്യ വ്യവസ്ഥക്കെതിരെ നടന്നിട്ടുള്ള/ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക വിപ്ലവങ്ങളുടെ; ബദൽ ചിന്തകളുടെ സുദീർഘ ചരിത്രത്തിൽ നിന്നുമാണ് “ദളിത്” “കീഴാളം” മുതലായ പാദങ്ങൾ ഉണ്ടായത്. സവർണ മേധാവികൾ മാത്രമല്ല, ദളിതരിലെ യാഥാസ്ഥിതികരും, വർഗ്ഗമൗലികവാദികളായ ഇടതുപക്ഷങ്ങളും ഇത്തരം വാക്കുകളെ തുടക്കംമുതലേ ഭയപ്പെട്ടിരുന്നു. അവരുടെ സംഘടിത നീക്കത്തിന്റെ ഫലമായിട്ടാണ് കേരള സർക്കാർ മേല്പറഞ്ഞ വാക്കുകൾ നിരോധിച്ചുകൊണ്ട് ഇപ്പോൾ ഉത്തരവ് ഇറക്കിയിട്ടുള്ളത് എന്ന് പകൽപോലെ വ്യക്തമാണ്. പിന്തിരിപ്പൻ ശക്തികളെ തുറന്നു പിന്തുണക്കുന്ന മേല്പറഞ്ഞ ഉത്തരവ് ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്.”

കെകെ ബാബുരാജ്

12. ”വേദന അത് എന്റെ മനസിന്റെ നിഘണ്ടുവിലില്ല. ,അഭിമാനിക്കുന്നു ഞാൻ ,കൂത്തുപറമ്പിൽ പോരാടി മരിച്ച അഞ്ച് ചേരിൽ ഒരാൾ എന്റെ മകനാണ് എന്നുള്ളതിൽ: അന്നും, ഇന്നും.”

പൂർണരൂപം :- അന്നും ഇന്നും അഭിമാനം , രക്തസാക്ഷികളിൽ ഒരാൾ എന്റെ മകനായതില്‍ , റോഷന്റെ പിതാവ് പറയുന്നു

കൂത്തുപറമ്പ് വെടിവെപ്പിൽ കൊല്ലപ്പെട്ട റോഷന്റെ പിതാവ് കെ വി വാസു.

13. ”നാഗ്‌പൂരിൽ ബാബാസാഹിബ് അംബേദ്‌കർ ലക്ഷകണക്കിന് പേരെ സംഘടിപ്പിച്ചു ഒരുമിച്ച ദീക്ഷഭൂമിയിൽ അംബേദ്കറുടെ കറുത്ത കോട്ടിട്ട് ജനലക്ഷങ്ങളെ സാക്ഷിനിർത്തി ഒരു മ്യൂസിക്ക് പെർഫോമൻസ് , അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം”

പൂർണരൂപം :- ബ്രാഹ്മണിസത്തിനെതിരെ മ്യൂസിക്കൽ കലാപവുമായി വില്ലുവണ്ടി മെറ്റൽ ബാൻഡ്

സേതു വില്ലുവണ്ടി 

14. ”ട്രാന്സ്ജെന്ഡേഴ്സിന് തൊഴിലവസരങ്ങളിൽ ലഭിക്കുന്നില്ല. ഐ ടി കമ്പനികൾ , മൾട്ടി നാഷണൽ കമ്പനികൾ , എന്തിനേറെ ഗവണ്മെന്റ് തലത്തിൽ പോലും ഞങ്ങൾക്ക് ജോലി ലഭിക്കാറില്ല. ഇനി ജോലി ലഭിച്ചാൽ തന്നെ കൂടെയുള്ള സഹപ്രവർത്തകരുടെ പരിഹാസത്തോടെയുള്ള നോട്ടവും സമീപനവും സ്ഥിരമാണ്. ഞങ്ങളുടെ വേഷത്തെയും നടത്തത്തെയും നിരന്തരം അവർ കളിയാക്കും”

പൂർണരൂപം :-  ഇത് തങ്ങളുടെ നിരന്തരമായുള്ള പോരാട്ടങ്ങളുടെ നേട്ടം. കൊച്ചിമെട്രോ ജീവനക്കാരി വിൻസി പറയുന്നു

വിൻസി

15. ‘എം.എം മണി, ഇന്ത ടൗണില് പബ്ലികാ വന്ന് എങ്കളെ കാലില് വീണ് മാപ്പു പറയണം. ചുമ്മാ വിടമാട്ടെ.. കാലില്‍ വീണ മാപ്പുപറയണം’.

പൂർണരൂപം :-  പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് എംഎം മണി. മാപ്പുപറയും വരെ സമരം

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

16. ” ആ തെരഞ്ഞെടുപ്പ് വിജയം തന്നെ കടുത്ത നിരാശയിലാക്കി. തീർത്തും ശരിയായ രാഷ്ട്രീയ ചർച്ചകളിലേക്കും നിലപാടുകളിലേക്കും എത്തേണ്ട ഒന്നാണ് ഈ മാർച്ച് പതിനൊന്നിലെ വിജയം മാധ്യമങ്ങളെ ഓർമിപ്പിച്ചത് . വൈകാരികപരമായ പ്രകോപനങ്ങൾ ഉണ്ടായികൊണ്ടേയിരിക്കും. എന്നാൽ ശരിയായ ചോദ്യങ്ങൾ ചോദിക്കാത്തത് കുറ്റകരമായി മാറുന്ന കാലമാണ് ഇത്”

പൂർണരൂപം :-  യുപി തെരഞ്ഞെടുപ്പ് : എന്റെ ജോലിയുടെ സ്വഭാവം മാറും: ഷാനി പ്രഭാകരൻ സംസാരിക്കുന്നു

ഷാനി പ്രഭാകരൻ

17. ”എന്നെയാണ് അവിടെ വെച്ച് കാണാതാവുന്നതെങ്കിലോ? രണ്ടുമാസം വരെ ആളുകൾ സമരം ചെയ്യും. പിന്നെ പതിയെ പതിയെ മറന്നു തുടങ്ങും.”

പൂർണരൂപം :- ജെഎൻയുവിൽ കാണാതാവുന്നത് ഇനി എന്നെയാണെങ്കിലോ? ഫാറൂഖ് കോളേജ് വിദ്യാർത്ഥിനി ചോദിക്കുന്നു

ഫായിസ സിഎ

18. ”ആത്മഹത്യയല്ല , കൊലപാതകമാണ് എന്റെ മകന്റേത്”

പൂർണരൂപം :- ആത്മഹത്യയല്ല , കൊലപാതകമാണ് . അനീഷിന്റെ അമ്മ പറയുന്നു

അനീഷിന്റെ അമ്മ ലത

19. ” ഏതൊരു സ്ത്രീക്കു നേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ വികലമായ മനോനിലയുടെയും സംസ്ക്കാരത്തിന്റെയും സൂചനകളാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോൾ നമ്മൾ പരാതി പറഞ്ഞും ഹാഷ് ടാഗുകൾ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങൾ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യം? ഞാൻ അതിന് മുന്നിലുണ്ടാകും.”

പൂർണരൂപം :-  ഹാഷ്ടാഗുകള്‍പ്പുറത്തെ പോരാട്ടത്തിന് തയ്യാറാവുക: മഞ്ജു വാര്യർ

മഞ്ജു വാര്യർ

 20. ” എം ടി അൻസാരിയുടെ ഒരു പ്രയോഗം ഫെയ്‌സ്ബുക്കിലൊക്കെ കണ്ടിട്ടുണ്ട്.:അവർ മനുഷ്യരായിരുന്നുവെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകുന്നു,എന്ന് ചെയ്യാം അവർ മുസ്ലീങ്ങളായി പോയില്ലേ”…ഒരു വാക്ക് കൂടി ക്കൂട്ടി ചേർക്കാമെന്ന് തോന്നുന്നു.എന്ത് ചെയ്യാം അപ്പുറത്ത് അവർ എസ് എഫ് ഐ ആയി പോയില്ലേ..എസ് എഫ് ഐ ക്കെതിരെ ആരും കവിത എഴുതൂല്ലാലോ.. ”

പൂർണരൂപം :-   ‘എസ്എഫ്ഐക്കെതിരെ ആരും കവിത എഴുതില്ലല്ലോ’. സല്‍വ അബ്ദുല്‍ഖാദര്‍ എഴുതുന്നു

സല്‍വ അബ്ദുല്‍ഖാദര്‍

21. ” അവർ എന്റെ ഒരു മുസ്ലിം സുഹൃത്തിന്റെ പേര് ചോദിച്ചപ്പോൾ ഞാൻ പുസ്തകത്തിലുള്ള പോലെ പറഞ്ഞു. പിന്നെ അവസാനം എനിക്ക് പെട്ടെന്ന് ഓർമ വന്നു . എന്റെ കൂടെ പഠിച്ച വെറ്റിനറി സർജൻ ആയ അബൂബക്കറിന്റെ പേര് പറഞ്ഞു. ഒരു ദിവസം കഴിഞ്ഞിട്ട് വേറൊരു ടീം വന്നിട്ട് എന്നോട് ചോദിച്ചത് ഈ അബൂബക്കറിന്റെ വീട്ടിൽ എത്ര ഡോക്യൂമെന്റുകൾ ആണ് നിങ്ങൾ സൂക്ഷിച്ചുവെച്ചതെന്നു. നിങ്ങളുടെ വീട്ടിൽ നിന്ന് വാങ്ങിയതാണോ അതോ നിങ്ങൾ അവിടെ കൊടുത്തതാണോ?..എനിക്ക് അപ്പോളാണ് അത് സ്ട്രൈക്ക് ആയത്. അവർ ഈ കേസ് പാകിസ്ഥാനും ബാക്കിയുള്ള ഐഎസ്‌ഐയുമൊക്കെയായി കണക്ട് ചെയ്യണമെകിൽ എന്റെ ഒരു സുഹൃത്ത് മുസ്ലിം ആയിരിക്കണം എന്നായിരുന്നു അവരുടെ ധാരണ. അതിനായി ഒരു മുസ്ലിമിനെ അവിടെ വരുത്തിക്കൊണ്ട് വരികയാണ്. ഇങ്ങനെയാണല്ലോ ഇവിടെ ഈ കേസ് ഉണ്ടാക്കുന്നത് എന്ന് ഞാൻ പേടിക്കാൻ തുടങ്ങി..”

പൂർണരൂപം :- ഏതെങ്കിലും മുസ്ലിം സുഹൃത്തിന്റെ പേരുപറയൂ.. ചാരക്കേസിൽ നമ്പി നാരായണനോടുള്ള ചോദ്യം

നമ്പി നാരായണൻ

22. ” സിപിഎം എന്നെ വീട് വച്ചു ജീവിക്കാൻ സമ്മതിക്കില്ല എന്നു തീരുമാനിച്ച സ്ഥിതിക്ക് ‘സിപിഎം എന്നെ ജീവിക്കാൻ അനുവദിക്കുക അല്ലെങ്കിൽ കൊല്ലുക’ എന്ന മുദ്രാവാക്യവുമായി അതിജീവന സമരം നടത്താൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ”

പൂർണരൂപം :-  സിപിഎം എന്നെ ജീവിക്കാനനുവദിക്കുക, ചിത്രലേഖ സമരത്തിന്

ചിത്രലേഖ

23. ”ഇന്നത്തെ കാലത്ത് നിശബ്ദനായിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം. വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണ് ഇതെല്ലാം. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്”

പൂർണരൂപം :-  നിശ്ശബ്ദനാവാൻ വയ്യ, കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ഭീഷണിക്കെതിരെ അലൻസിയറുടെ പരാതി

അലൻസിയർ

24. ”ചാനലിൽ തീണ്ടാപ്പാട് അകലെ എന്നെ നിർത്തിയവർ ഇന്ന് പൊതുസമൂഹത്തിലും തീണ്ടാപ്പാട് അകലെ നിർത്തുന്നു”

പൂർണരൂപം :- ഞാന്‍ ശരണ്യ. കേരളം തീണ്ടാപ്പാടകലെ നിര്‍ത്തുന്ന മാധ്യമപ്രവര്‍ത്തക

ശരണ്യ കെഎസ്

25. ”തേരേ ഹോതേ കോയി കിസീകീ,ജാൻ ക ദുശ്മൻ ക്യോം ഹോ? ” എന്ന് ,റോഹിങ്ക്യൻ അഭയാർത്ഥികളെ ഓർത്ത്‌ ഒരു പാട്ടെങ്കിലും പാടാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ മനസ്സിനു തെല്ലൊരാശ്വാസമുണ്ട്‌‌!അവർക്കത്‌ കൊണ്ട്‌ ഒരു നേരത്തെ നിശ്വാസം നേർക്ക്‌ കിട്ടണമെന്നില്ലെങ്കിലും”

പൂർണരൂപം :-  ‘ഹായെ ഹായേ സാലിം സമാനാ’.റോഹിങ്ക്യര്‍ക്കും ഗൗരിക്കും സമര്‍പ്പിച്ച് ഷഹബാസിന്റെ ഗാനരാവ്

ഷഹബാസ് അമൻ

26. ”ലിബറൽ ഇടങ്ങളില്‍ എത്തിക്കഴിഞ്ഞാൽ എന്തോ നീതി ഇവിടെ വരാൻ പോകുന്നുണ്ട് എന്നൊരു മിഥ്യാധാരണ എല്ലാവരിലും കൊടുത്തുകൊണ്ടുള്ള ഒരുതരം കളിപ്പിക്കൽ രാഷ്ട്രീയമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.നമ്മളെ കുഴപ്പിക്കുന്ന ഇത്തരം രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞുകൊണ്ട് മുസ്ലിം ചെറുപ്പക്കാരുടെ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും എന്ന് തന്നെയാണ് നമ്മൾ ഈ സിനിമയിലൂടെ വിചാരിക്കുന്നത്.”

പൂർണരൂപം :-  സ്റ്റേറ്റ് സ്റ്റോറികളെ അവിശ്വസിച്ച ഹീറോവിനെക്കുറിച്ചാണ് ഈ സിനിമ

ഹാഷിർ കെ മുഹമ്മദ്

27. ”ഉനൈസ്, നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ താങ്കള്‍ ധൈര്യത്തോടെ നേരിട്ടു. ഈ വേദന നിങ്ങള്‍ക്ക് നല്‍കിയതിന് എന്റെ സിനിമാ മേഖലയ്ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു. നിങ്ങളോടും നിങ്ങളെപ്പോലുള്ള നിരവധി പേരോടും”

പൂർണരൂപം :- https://maktoobmedia.com/2017/12/22/muhd-unais/

പാര്‍വതി

28.” ഞാനും ആസിഫ് അലിയും സിനിമയിൽ ഒന്നിച്ച് തുടക്കം കുറിച്ചവരാണ്. അവൻ ചോദിക്കുന്ന പ്രതിഫലം ഇന്നെനിക്ക് ചോദിക്കാൻ കഴിയുന്നില്ല. കിട്ടുന്നില്ല. അതാണ് പ്രധാന വകഭേദം.”

പൂർണരൂപം :- ‘ ഒരുമിച്ച് തുടങ്ങിയവര്‍, പക്ഷേ ആസിഫിനും എനിക്കും കിട്ടുന്ന പ്രതിഫലമോ’ റീമ ചോദിക്കുന്നു

റിമ കല്ലിങ്കൽ

29.”ഈ സ്റ്റേറ്റ് എന്നെ, ഞങ്ങളെ പറഞ് പറ്റിക്ക്യാരുന്നു കൈസ്…നീ എന്റെ ആ പുസ്തകം വായിച്ചതല്ലേ അതിലെവിടെയാ രാജ്യ ദ്രോഹ കേസിന് കോപ്പുള്ള ഭാഗം..? എനിക്കത് മനസ്സിലാവണില്ല”

പൂർണരൂപം :- ”ഈ സ്റ്റേറ്റ് എന്നെ, ഞങ്ങളെ പറഞ് പറ്റിക്ക്യാരുന്നു”

കമൽ സി ചവറ

Be the first to comment on "2017 ൽ കേരളം കേട്ട 29 വാചകങ്ങൾ"

Leave a comment

Your email address will not be published.


*