‘രാത്രി നടക്കരുത്’. കോഴിക്കോട്ട് ട്രാന്‍സ്ജെന്‍ഡറുകളെ മര്‍ദ്ദിച്ച് പോലീസ്

കോഴിക്കോട് മിഠായിത്തെരുവില്‍ വെച്ച് ട്രാൻസ്ജെൻഡറുകള്‍ക്ക് പൊലീസ് മർദ്ദനം. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ അഞ്ച് പേരെയാണ് പോലീസ് ബുധനാഴ്ച്ച രാത്രി പത്തരയോടെ അപമാനിച്ചതും മര്‍ദ്ദിച്ചതും. റോഡിലൂടെ നടക്കുകയായിരുന്ന ഇവരെ പോലീസ് യാതൊരു കാരണവുമില്ലാതെ തടഞ്ഞുവെക്കുകയായിരുന്നു.

തുടർവിദ്യാഭ്യാസ കലോത്സവത്തിൽ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാൽ അതിനുള്ള ഒരുക്കങ്ങൾ നടത്തി തിരിച്ചുപോവുമ്പോഴാണ് മര്‍ദ്ദനമേറ്റതെന്ന് ഇവര്‍ മാധ്യമത്തോട് പറഞ്ഞു. രാത്രി സഞ്ചരിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ വ്യാപകമാവുന്നുവെന്നും ഇവര്‍ പറയുന്നു

മര്‍ദ്ദനമേറ്റതില്‍ സുസ്മിക്കും ജാസ്മിക്കും കൈകള്‍ക്കും കാലിനും സാരമായ പരിക്കുണ്ട്.

ഫോട്ടോയ്ക്ക് കടപ്പാട് – പി.അഭിജിത്ത്. മാധ്യമം

Be the first to comment on "‘രാത്രി നടക്കരുത്’. കോഴിക്കോട്ട് ട്രാന്‍സ്ജെന്‍ഡറുകളെ മര്‍ദ്ദിച്ച് പോലീസ്"

Leave a comment

Your email address will not be published.


*