‘ഇതിയാന് മാത്രം ഇതൊക്കെ എവിടുന്ന് കിട്ടുന്നു..’ നോളന്റെ ഷോട്ട്ഫിലിം കാണാം

ആഖ്യാനരീതിക്കും ആവിഷ്കാരത്തിലെ പരീക്ഷണങ്ങൾക്കും വളരെയധികം നിരൂപക പ്രശംസ നേടിയ ലോകപ്രശസ്ത ചലചിത്ര സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. 1998 ലാണ് നോളന്‍ ചലചിത്രരംഗത്തേക്ക് വന്നതെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ അതിനു മുമ്പും ഷോര്‍ട്ട് ഫിലിമുകള്‍ നോളന്‍ സംവിധാനം ചെയ്തിരുന്നു. അന്താരാഷ്ട്ര സിനിമകളുടെ എക്കാലത്തെയും പ്രേക്ഷകരായ മലയാളികള്‍ക്കിടയിലും നോളന്‍ ഏറെ പരിചിതനാണ്. സോഷ്യല്‍ മീഡിയയിലെ പ്രധാനസിനിമാ ഗ്രൂപ്പായ സിനിമാ പാരഡിസോ ക്ലബില്‍ 1997 ല്‍ നോളന്‍ സംവിധാനം ചെയ്ത ‘ Doodlebug’ എന്ന ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ഛാത്തലത്തിലാണീ കുറിപ്പ്.

സിനിമാ പാരഡീസോ ഗ്രൂപ്പില്‍ ചിത്രം ഷെയര്‍ ചെയ്ത് ആദര്‍ശ് രാധാകൃഷ്ണന്‍ എഴുതുന്നു : ”1997ൽ ക്രിസ്റ്റഫർ നോള്ളൻ സംവിധാനം ചെയ്ത 3min ദൈർഖ്യമുള്ള ഷോർട് ഫിലിമാണ് Doodlebug അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന മുറിയിൽ ഒരു മനുഷ്യൻ ചെറിയൊരു ജീവിയെ കൊല്ലാൻ ശ്രമിക്കുന്നു. അയ്യാൾ ക്ഷീണിതനും anxious ആയും കാണപ്പെടുന്നു…..

ബാക്കി ഇത് പറയും

Nb: ഇതിയാന് മാത്രം ഇതൊക്കെ എവിടുന്ന് കിട്ടുന്നു….ബാക്കി ആർക്കും കിട്ടുന്നില്ലല്ലോ!!!

ചിത്രം കാണാം :

സ്വതസ്സിദ്ധമായ ശൈലിയിൽ ചലച്ചിത്രങ്ങളെടുക്കുന്നതിന് നോളൻ പ്രസിദ്ധനാണ്. തത്വശാസ്ത്രം, സാമൂഹികം, ആദർശം, മാനവിക സദാചാരം, കാലത്തിന്റെ നിർമ്മിതി, മനുഷ്യന്റെ വ്യക്തിത്വം, ഓർമ്മ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളാണ് പ്രധാനമായും നോളന്റേത്. മെറ്റാഫിക്ഷൻമൂലകങ്ങൾ, കാലവും സമയവും, അഹംമാത്രവാദം, അരേഖീയമായ കഥാകഥനം, ദൃശ്യഭാഷയും ആഖ്യാനവും തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങിയവ നോളൻ ചിത്രങ്ങളിൽ കാണാനാവും. സമീപകാല ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച ഗവേഷക കഥാകാരനെന്ന് പ്രശംസ നേടിയ നോളൻ ലണ്ടൻ യൂനിവേഴ്സിറ്റി കോളേജിന്റെ ഫെലോ കൂടിയാണ്

1998ൽ പുറത്തിറങ്ങിയ സ്വതന്ത്ര സംവിധാന സംരംഭമായ ഫോളോയിംഗിലൂടെയാണ് നോളൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് 2000ൽ പുറത്തിറങ്ങിയ നിയോ നോയർ ചലച്ചിത്രമായ മെമെന്റോയിലൂടെ ലോക പ്രശസ്തി നേടി. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട ഈ ചിത്രത്തിലൂടെ നിരവധി പുരസ്കാരങ്ങളും 74ആമത് അക്കാദമി അവാർഡിലേക്ക് മികച്ച തിരക്കഥക്കുള്ള നാമനിർദ്ദേശവും നേടി.

2002ൽ വലിയ മുതൽ മുടക്കിൽ നിർമ്മിച്ച് മികച്ച് വിജയം നേടിയ ഇൻസോംനിയ സംവിധാനം ചെയ്തു. തുടർന്ന് വാർണർ ബ്രോസിനുവേണ്ടി ബാറ്റ്മാൻ സിനിമാ ത്രയമായ ബാറ്റ്മാൻ ബിഗിൻസ്(2005), ദ ഡാർക്ക് നൈറ്റ്(2008), ദ ഡാർക്ക് നൈറ്റ് റൈസസ്(2012) എന്നിവ സംവിധാനം ചെയ്തു. ഇതിനു പുറമേ ജനപ്രീതിയും പ്രേക്ഷക പ്രശംസയും ഒരുമിച്ച് നേടിയ ശാസ്ത്ര കൽപിത ചിത്രങ്ങളായ ദ പ്രസ്റ്റീജ്(2006), ഇൻസെപ്ഷൻ(2010), ഇന്റർസ്റ്റെല്ലാർ (2014) എന്നിവയും നോളൻ പുറത്തിറക്കി. രണ്ടാം ലോക മഹായുദ്ധത്തിലെ ഡൺകിർക്ക് ഒഴിപ്പിക്കലിനെ ആസ്പദമാക്കിയെടുത്ത, 2017 ജൂലൈയിൽ പുറത്തിങ്ങിയ ഡൺകിർക്ക് ആണു് നോളന്റെ പുതിയ ചിത്രം.

Be the first to comment on "‘ഇതിയാന് മാത്രം ഇതൊക്കെ എവിടുന്ന് കിട്ടുന്നു..’ നോളന്റെ ഷോട്ട്ഫിലിം കാണാം"

Leave a comment

Your email address will not be published.


*