തിരിച്ചെത്താത്തവരെപ്പറ്റി, ആ 200 ലധികം വരുന്ന മനുഷ്യരെപ്പറ്റി നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു

Two men hold umbrellas to protect themselves from the rain as they stand next to a fishing boat on the Arabian Sea coast in Thiruvananthapuram, Kerala state, India, Friday, Dec.1, 2017. Dozens of fishermen were rescued Friday from the sea which is very rough under the influence of Cyclone Ockhi. (AP Photo)

‘നങ്കൂരങ്ങൾ’ , വിപിൻ‌ദാസ് തോട്ടത്തിൽ എഴുതിയ കവിത. ഫേസ്‌ബുക്കിൽ വിപിൻ‌ദാസ് ഷെയർ ചെയ്തതാണ് പ്രസ്തുത കവിത.

“ചിത്തപ്പാ..”

“ഏമ്മോനേ..??”

“നാമോ.. നാമോ രെച്ചപ്പെടുമേ
ചിത്തപ്പാ??”

“ഓമ്മോനേ..”

വിതുമ്പൽ.
തണുത്ത കടൽ.
ഉപ്പിരുട്ട്.

“ചിത്തപ്പാ..”

“ചൊല്ലപ്പാ..”

“എങ്ക അപ്പാ രെച്ചപ്പെടുമേ
ചിത്തപ്പാ??”

“ഓമ്മോനേ…”

വീണ്ടും വിതുമ്പൽ..

“ഇല്ല ചിത്തപ്പാ,, നാൻ കണ്ടേൻ,
അപ്പാ താന്ത് താന്ത് പോയാച്ച്..”

പൊട്ടിക്കരച്ചിൽ.

“അണ്ടവരാണെ ഇല്ല മകനേ..
അങ്ക്.. അങ്ക് പാര് നീ..
അപ്പാ പ്ലോട്ടില് അപ്പിപ്പിടിച്ച്
കിടക്കയാക്കും..”

ദൂരെ കണ്ട
മരീചിക ചൂണ്ടിക്കാണിച്ച്
ഒരു വിതുമ്പിച്ച
ദീർഘ നിശ്വാസം.

കടലറിയാതെ നെഞ്ചിനുളളിൽ
നീറ്റൽ..

“ചിത്തപ്പാ..”

“ഏമ്മഹനേ..??”

“എങ്ക അമ്മാ ഇപ്പം ചോറും വച്ച്
എങ്കളെയുംപ്പാത്ത്
ഒറങ്കാതെയിരുക്കയാക്കും
ഏനേ ചിത്തപ്പാ??”

മൌനം.
കുറേയധികം നിശബ്ദമായ
കുത്തുകൾ..

നിമിഷങ്ങൾ കഴിയും.
മണിക്കൂറുകളാകും.
രാവും പകലും കൊഴിയും.
രണ്ടു കന്നാസു പാട്ടകൾ
ഉൾക്കടലുകൾ തേടി
കോളു നിറഞ്ഞ നടുക്കടലിലൂടെ
ഉളളാട്ടു നീന്തും.
കരയിൽ കുരിശടികൾ
കടലിൽ കാണാതായ മൂന്നു
മൃതദേഹങ്ങൾക്കു വേണ്ടി
ചാവു മണികൾ മുഴക്കും.

പൂജകൾ.

എട്ടും, മാസവും, ആണ്ടും
കടന്നു പോകും.

“അപ്പളും എങ്ക അമ്മാ ചോറും
വച്ച് എങ്കളേയും പാത്ത്
ഇരുക്കുവാരാക്കും ഏനേ
ചിത്തപ്പാ..??”

#നങ്കൂരങ്ങൾ

തിരുവനന്തപുരം സ്വദേശിയായ വിപിൻദാസ് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്.

Be the first to comment on "തിരിച്ചെത്താത്തവരെപ്പറ്റി, ആ 200 ലധികം വരുന്ന മനുഷ്യരെപ്പറ്റി നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു"

Leave a comment

Your email address will not be published.


*