ഐഐഎമ്മുകളിൽ ഇനി ബിരുദവും

Representative Image

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​ൻറു​ക​ളി​ൽ​നി​ന്ന്​ ഇ​നി ബിരുദവും. നേരത്തെയുള്ള ഡിപ്ലോമകൾക്ക് ബിരുദം തന്നെ നൽകാനാണ് പുതിയ തീരുമാനം . രാജ്യത്തെ ഐഐഎമ്മുകൾക്ക് കൂ​ടു​ത​ൽ സ്വ​യം​ഭ​ര​ണാ​ധികാ​രം ന​ൽ​കു​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇത്.

പാ​ർ​ല​മ​ൻറ്​ അം​ഗീ​ക​രി​ച്ച നി​യ​മ​ത്തി​ലെ വ്യ​വ​സ്​​ഥ​ക​ള​നു​സ​രി​ച്ച്​ സ​ർ​ക്കാ​റിനോ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കോ ഐഐഎമ്മു​ക​ളു​ടെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​വി​​ല്ല. ഒാ​രോ സ്​​ഥാ​പ​ന​ത്തി​നും 19 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന പ്രി​ൻ​സി​പ്പ​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ ബോ​ഡി ഉ​ണ്ടാ​കും. ഇൗ ​ഗ​വേ​ണി​ങ്​ ബോ​ർ​ഡി​ൽ​നി​ന്ന്​ ഒ​രാ​ളെ ചെ​യ​ർ​പേ​ഴ്​​സ​ണാ​യി നി​യ​മി​ക്കും. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ബി​ല്ലി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

Be the first to comment on "ഐഐഎമ്മുകളിൽ ഇനി ബിരുദവും"

Leave a comment

Your email address will not be published.


*