ഇസ്രയേലിൽ പരിപാടിക്കില്ലെന്ന് പറഞ്ഞ ഗായികക്കെതിരെ അസഭ്യവുമായി വാഷിംഗ്‌ടൺ പോസ്റ്റ്

ഇസ്രയേലിലെ സംഗീത പരിപാടി റദ്ദാക്കിയ പ്രമുഖ ഗായികയ്‌ക്കെതിരെ വിവാദപരസ്യവുമായി യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. ന്യൂസിലന്‍ഡിലെ പ്രശസ്ത ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ലോര്‍ഡിയെയാണ് അസഭ്യം ചൊരിഞ്ഞ് വാഷിങ്ടണ്‍ പോസ്റ്റില്‍ പരസ്യം വന്നത്.

2017 ഡിസംബര്‍ 31നാണ് ലോര്‍ഡി ആശയഭ്രാന്തിയാണെന്ന് കുറ്റപ്പെടുത്തിയുള്ള പരസ്യം പത്രം നല്‍കിയത്. അമേരിക്കയിലെ ജൂത സംഘടനയാണ് പരസ്യത്തിന് പിന്നിലെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട്. ഇസ്രേയിലിനെതിരെയുള്ള ലോകത്തെങ്ങുമുള്ള ബഹിഷ്‌കരണത്തെ പിന്തുണക്കുകയാണ് ഈ ഇരുപത്തൊന്നുകാരിയെന്നും അതെ സമയം ബശ്ശാറുൽ അസദിനെ പിന്തുണച്ച റഷ്യയിൽ ലോർഡി പരിപാടി അവതരിപ്പിക്കുന്നത് കപടതയാണെന്നും പരസ്യം പറയുന്നു

ഈ വര്‍ഷം ജൂണിലായിരുന്നു ഇസ്രയേലില്‍ ലോര്‍ഡിയുടെ സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമേരിക്ക ഇസ്രയേല്‍ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോര്‍ഡി ടെല്‍അവീവിലെ സംഗീതപരിപാടി റദ്ദാക്കിയത്.

Be the first to comment on "ഇസ്രയേലിൽ പരിപാടിക്കില്ലെന്ന് പറഞ്ഞ ഗായികക്കെതിരെ അസഭ്യവുമായി വാഷിംഗ്‌ടൺ പോസ്റ്റ്"

Leave a comment

Your email address will not be published.


*