ആ വേദന ഇപ്പോഴുമുണ്ട് വിടി ബൽറാം , ഏകെജിയുടെ മകൾ ലൈല പറയുന്നു

ഇടതുപക്ഷ നേതാവ് എകെ ഗോപാലനെതിരെയുള്ള ആക്ഷേപം വേദനാജനകമെന്ന് മകള്‍ ലൈല കരുണാകരന്‍. അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആ വേദന ഇനിയും വിട്ടു മാറിയിട്ടില്ലെന്ന് ലൈല ‘റിപ്പോര്‍ട്ടർ ചാനലിനോട് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എയും യുവനേതാവുമായ വിടി ബല്‍റാമിന്റെ എകെജിയെക്കുറിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ലൈല.

അമ്മ 16 വര്‍ഷം മുന്‍പാണ് മരിച്ചത്. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ വന്നത് അങ്ങേയറ്റം വേദനാജനകമാണ്. എകെജി പാര്‍ട്ടിയുടെ സ്വത്താണ്. അച്ഛനും അമ്മയും പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചച്ചത്. ഈ വാര്‍ത്തയില്‍ പാര്‍ട്ടി സഖാക്കള്‍ക്കാകെ വേദനയും അമര്‍ഷവുമുണ്ടെന്നും കാസര്‍ഗോഡ് എംപി പി കരുണാകരന്റെ ഭാര്യ കൂടിയായ ലൈല കൂട്ടിച്ചേര്‍ത്തു.

കടപ്പാട് – റിപ്പോർട്ടർ ടിവി

Be the first to comment on "ആ വേദന ഇപ്പോഴുമുണ്ട് വിടി ബൽറാം , ഏകെജിയുടെ മകൾ ലൈല പറയുന്നു"

Leave a comment

Your email address will not be published.


*