കോടതിമുറ്റത്തേത് അസാധാരണസംഭവം. രാഷ്ട്രീയനേത്യത്വങ്ങള്‍ അടിയന്തരയോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നു

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ അസാധാരണ സംഭവികാസങ്ങളാണ് ഇന്ന് സുപ്രിം കോടതി സാക്ഷ്യം വഹിച്ചത്. സുപ്രിം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ കോടതി നടപടികൾ നിർത്തിവെച്ചു ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി. ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ സെഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ വാദം കേട്ട സി ബി ഐ സ്പെഷ്യൽ ജഡ്ജി ബി എച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച വിഷയമാണ് ഉന്നതനീതിപീഠത്തിനകത്തെ പൊട്ടിത്തെറി മറ നീക്കി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.

ബി ജെ പി ദേശീയ അധ്യക്ഷനും ഗുജ്‌റാത് മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷാ പ്രതിയായ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിന് നൽകാതെ ജൂനിയറായ ജസ്റ്റിസ് മിശ്രയുടെ അധ്യക്ഷതയിലുള്ള 10 ആം നമ്പർ ബെഞ്ചിന് നൽകി ചീഫ് ജസ്റ്റിസ് കൈമാറി എന്നതാണ് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നൽകിയ കത്തിലെ ഗുരുതര ആരോപണം. കോടതികൾ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും. ജസ്റ്റിസ് ലോയയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി ആരോപണമുണ്ട്. ലോയ കേസ് ചീഫ് ജസ്റ്റിസ് ചെയ്തത് ശെരിയായ രീതിയിലല്ല. ഞങ്ങൾ നിറവേറ്റുന്നത് രാജ്യത്തോടുള്ള ഉത്തരവാദിത്വമാണെന്നും ഈ നീക്കം എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനാലെന്നും ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി.

നിഷ്പക്ഷമായ ജുഡീഷ്വറിയില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ല. ലോയ കേസ് കൈകാര്യം ചെയ്തതിൽ അഭിപ്രായ വ്യത്യാസമുണ്ട്. കേസ് ചെയ്തത് ശരിയായ രീതിയിലല്ല എന്ന കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. തങ്ങൾ നിറവേറ്റുന്നത് ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വമെന്നും മുതിർന്ന സുപ്രീം കോടതി ജഡ്ജിമാർ വ്യക്തമാക്കി.

ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂർ എന്നീ ജഡ്ജിമാരാണ് സുപ്രിം കോടതി മുറ്റത് പത്ര സമ്മേളനം വിളിച്ചത്.
കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ജസ്റ്റിസുമാരാണ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്.

ജഡ്ജിമാരുടെ പത്ര സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അടിയന്തിര യോഗം വിളിച്ചു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, സൽമാൻ ഖുർഷിദ്, പി ചിദംബരം തുടങ്ങിയവർ കാര്യാ ഗൗരവം കണക്കിലെടുത്തു എഐസിസി ഓഫീസിൽ എത്തി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളും സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നന്നത്. ജഡ്ജിമാരുടെ ഗുരുതര ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര ബാർ കൗൺസിൽ യോഗം നാളെ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി വിഷയം ചർച്ച ചെയ്തു.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജസ്റ്റിസ് ലോയയുടെ മരണത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് പത്ര സമ്മേളനം നടത്തി

Be the first to comment on "കോടതിമുറ്റത്തേത് അസാധാരണസംഭവം. രാഷ്ട്രീയനേത്യത്വങ്ങള്‍ അടിയന്തരയോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നു"

Leave a comment

Your email address will not be published.


*