പോലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

എറണാകുളം വടയമ്പാടിയിലെ ജാതി മതിലിനെതിരെ കേരളാ പുലയമഹാസഭ നടത്തുന്ന സമരത്തിനു നേർക്കുള്ള പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. ന്യൂസ് പോർട്ട് എഡിറ്റർ അഭിലാഷ് പടച്ചേരി, ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടർ അനന്തു രാജ​ഗോപാൽ എന്നിവരെയാണ് രാമമം​ഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അതിക്രമം തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അഭിലാഷ്.

ഇന്നു രാവിലെ അഞ്ചരയോടെയാണ് റവന്യൂ അധികൃതരോടൊപ്പം സമരപ്പന്തലിലേക്ക് പൊലീസ് എത്തിയതും സമരക്കാർക്കു നേരെ അതിക്രമം അഴിച്ചുവിട്ടതും. സമരക്കാരെ ആക്രമിച്ച് പന്തൽ അടിച്ചുതകർത്ത പൊലീസ് സമരസമിതി കൺവീനറും കെപിഎംഎസ് നേതാക്കളുമടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമപ്രവർത്തകരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Be the first to comment on "പോലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു"

Leave a comment

Your email address will not be published.


*