ഇറ്റ്‌ഫോക് പത്താമത് രാജ്യാന്തര നാടകോത്സവം: അരികുവൽകൃതരുടെ അരങ്ങുണർന്നു

അരികുവൽക്കരിക്കപ്പെട്ടവരുടെ പ്രതിഷേധങ്ങൾക്കും പ്രതിരോധത്തിനും ദൃശ്യഭാഷയൊരുക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിനു തൃശൂരിൽ തുടക്കമായി . ഇസ്‌ലാമോഫോബിയ , സ്ത്രീകൾ, ട്രാൻസ്‌ജെൻഡേഴ്‌സ്, ലൈംഗികത്തൊഴിലാളികൾ തുടങ്ങിയ ശ്രദ്ധേയമായ മനുഷ്യാവകാശപ്രശ്‌നങ്ങളും സയണിസം, ഫാസിസത്തിന്റെ വൈവിധ്യപ്രയോഗരൂപങ്ങൾ എന്നിവയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പുകളുമാണ് ഇത്തവണത്തെ നാടകങ്ങളുടെ പ്രത്യേകത.

പലസ്തീനിയൻ സംഘം അവതരിപ്പിച്ച ‘പലസ്തീൻ ഇയർ സീറോ’, കേരളത്തിലെ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ഉയർത്തെഴുന്നേൽൽപ്പിന് പ്രാധാന്യം നൽകുന്ന രംഗാവതരണം’ റെയിൻബോ ടോക്ക്’ എന്നിവ ഒന്നാം ദിവസം അരങ്ങേറി. നടി സീമ ബിശ്വാസ് മുഖ്യാതിഥിയായിരുന്നു.

ആറു വേദികളിൽ 16 വിദേശ നാടകങ്ങളുൾപ്പെടെ 32 നാടകങ്ങൾ അരങ്ങേറും. ‘അരികുവൽക്കരിക്കപ്പെടുന്നവരുടെ ഇടങ്ങൾ’ എന്നതാണ് ഈവർഷത്തെ ഇതിവൃത്തം. നാടകോത്സവം 29ന് സമാപിക്കും. കേരളത്തിൽനിന്നുള്ള അഞ്ചുനാടകങ്ങളും ഇറാൻ, സ്പെയിൻ,സിങ്കപ്പൂർ, ചിലി എന്നീ രാജ്യങ്ങളിലെ നാടകങ്ങളും ഇറ്റ്ഫോക്കിന്റെ ഭാഗമാകും. നാടകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും സെമിനാറുകളും ഓപ്പൺ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്.

Be the first to comment on "ഇറ്റ്‌ഫോക് പത്താമത് രാജ്യാന്തര നാടകോത്സവം: അരികുവൽകൃതരുടെ അരങ്ങുണർന്നു"

Leave a comment

Your email address will not be published.


*