ജാതിപോലീസ്:  ജാതിമതിലിനെതിരെ സമരം ചെയ്‌ത സമരസമിതി കൺവീനർ ജോയ് പാവൽ അറസ്റ്റിൽ

ഭജനമഠത്ത് ജാതിമതിലിനെതിരായ സമരപ്രവർത്തകർക്കു നേരെ വീണ്ടും പോലീസ് . വടയമ്പാടി ഭജനമഠം ദളിത് ഭൂസമര സഹായ സമിതി കൺവീനർ ജോയ് പാവലിനെ പോലീസ് അറസ്റ്റ് ചെയ്‌തു. സമര സ്ഥലത്ത് എത്തിയ പോലീസ് ജോയ് പാവലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ജോയ് പാവൽ.

രാവിലെ എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു ജോയ് പാവൽ. ഫെബ്രവരി 4 നു വടയമ്പാടിയിൽ ദളിത് ആത്മാഭിമാന കൺവെൻഷൻ വിളിച്ചു ചേർത്തതായി വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.

അതേ സമയം , വടയമ്പാടി ഭജന മഠത്ത് ജാതിമതിലിനെതിരെ സമരം ചെയ്യുന്നവരെ പോലീസ് അതിക്രമിക്കുന്നത് വാർത്ത ലൈവ് ചെയ്യുന്നതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്ത ന്യൂസ്‌പോർട്ട് എഡിറ്റർ അഭിലാഷ് പടച്ചേരി, ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടർ അനന്തു രാജഗോപാൽ ആശ സമര സമിതി പ്രവർത്തകനും കെ പി എം എസ് നേതാവുമായ ശശിധരൻ വടയമ്പാടി എന്നിവർക്ക് ജാമ്യം ലഭിച്ചു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി എന്ന ജാമ്യമില്ലാ കുറ്റമാണ് ഇവർക്കെതിരെ ചാർത്തിയിരുന്നത്.

Be the first to comment on "ജാതിപോലീസ്:  ജാതിമതിലിനെതിരെ സമരം ചെയ്‌ത സമരസമിതി കൺവീനർ ജോയ് പാവൽ അറസ്റ്റിൽ"

Leave a comment

Your email address will not be published.


*