വിർജീനിയ വൂൾഫ്: ഒഴുകിക്കൊണ്ടേയിരിക്കുകയാണ് അവർ

ലോകപ്രശസ്‌ത എഴുത്തുകാരി വിര്‍ജീനിയ വൂള്‍ഫിന്റെ 136-മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി വിർജിനിയ വുൾഫ് കരുതപ്പെടുന്നു. വിർജിനിയ വുൾഫിന്റെ പ്രധാന കൃതികൾ മിസ്സിസ്സ് ഡാല്ലോവെ (1925), റ്റു ദ് ലൈറ്റ്‌ഹൌസ് (1927), ഒർലാന്റോ (1928) എന്നിവയും ഒരാളുടെ സ്വന്തം മുറി (1929) എന്ന കൃതിയുമാണ്. ഈ പുസ്തകത്തിലാണ് “ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാൻ പണവും സ്വന്തമായി ഒരു മുറിയും വേണം“ എന്ന പ്രശസ്തമായ വാചകം ഉള്ളത്. ആധുനിക നോവലിന്റെയും സ്ത്രീവാദ സാഹിത്യത്തിന്റെയും മുഖഛായ മാറ്റിയ എഴുത്തുകാരിയാണ് വിർജീനിയ വൂൾഫ്.

1905-ൽ ടൈംസ് ലിറ്റററി സപ്ലിമെന്റിൽ എഴുതിക്കൊണ്ട് സാഹിത്യ ജീവിതം ആരംഭിച്ചു. ചെറുകഥകളിലൂടെയാണ് അവർ സാഹിത്യലോകത്ത് തന്റെ വരവറിയിച്ചത്. ഓരോ ചെറുകഥയും അവർക്ക് ഒരു പരീക്ഷണമായിരുന്നു. പരമ്പരാഗതസാഹിത്യ രൂപങ്ങളെയും അവയെ അടിസ്ഥാനമാക്കിയുള്ള സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളെയും വെല്ലുവിളിച്ച ആധുനികാവാദത്തെ പിന്തുണച്ചയാളായിരുന്നു വിര്‍ജീനിയ വൂൾഫ്.1915-ൽ പുറത്തു വന്ന ‘ദ വോയേജ് ഔട്ട്’ ആണ് ആദ്യ നോവൽ. പ്രശസ്തമായ പല കൃതികളും പുറത്തുവന്നത് മരണാനന്തരമാണ്.

വിർജീനിയ വുൾഫ് തൻ്റെ ഭർത്താവിന്‌ ഒരാത്മഹത്യാക്കുറിപ്പ് എഴുതിവച്ചിട്ട് പോക്കറ്റുകളിൽ കല്ലു വാരിനിറച്ച് നദിയിലേക്കു നടന്നിറങ്ങുകയായിരുന്നു . ഭർത്താവിന്‌ അവസാനമായി അവർ എഴുതിയത് ഇതായിരുന്നു: “നിങ്ങളുടെ നന്മയെക്കുറിച്ചുള്ള തീർച്ചയൊഴികെ മറ്റെല്ലാം എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു; ഇനിയും നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ എനിക്കാഗ്രഹമില്ല.” മാര്‍ച്ച് 28, 1941ല്‍ വിര്‍ജീനിയ വൂള്‍ഫ് ഈ ലോകത്തോട് വിടപറഞ്ഞു

ഭർത്താവിനെഴുതിയ കത്ത്.

വിജീനിയയുടെ ചില എഴുത്തുകൾ :

“സ്വപ്നങ്ങൾ പോലെ അവൾക്ക് യാത്ര ചെയ്യുവാൻ കഴിയണം.
അതിനു വേണ്ട പണം അവളുടെ പക്കൽ ഉണ്ടായിരിക്കണം.
അവൾക്കൊരു മുറിയുണ്ടായിരിക്കണം.
തെരുവുകളിൽ കൂടി നടന്ന്‌ വായിച്ച പുസ്തകങ്ങളെ ചർച്ച ചെയ്യണം.
വാക്കുകൾക്ക് ശക്തിയുണ്ടാകണം.
എഴുതുവാനുള്ള സ്വാതന്ത്ര്യം നേടണം.”

”എനിക്കു വേരുകളുണ്ട്,
എന്നാലും ഞാൻ ഒഴുകിക്കൊണ്ടേയിരിക്കും..”

”പൊടുന്നനെ ഒരു തേനീച്ച എന്റെ കാതിനരികിലൂടെ മൂളിപ്പാഞ്ഞു , അത് ഇവിടെയുണ്ട് . അത് ഭൂതകാലമാണ്”

“അന്ന് ഇവയൊക്കെയും സ്വപ്‌നങ്ങള്‍ അല്ലാതെ ആകുമ്പോള്‍
ഷേക്സ്പിയറിന്റെ സഹോദരി ജൂഡിറ്റ്
താൻ ഉപേക്ഷിച്ച ശരീരം തേടി തിരികെ വരും.”

 

 

Be the first to comment on "വിർജീനിയ വൂൾഫ്: ഒഴുകിക്കൊണ്ടേയിരിക്കുകയാണ് അവർ"

Leave a comment

Your email address will not be published.


*