റെക്‌സ് വിജയന്റെയും ഷഹബാസിൻറെയും പന്തുകളി പാട്ട്! സുഡാനിയിലെ ആദ്യ പാട്ട് കേൾക്കാം

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ആദ്യ ഗാനത്തിന്റെ ലൈറിക്ക് വീഡിയോ പുറത്തിറങ്ങി. മായാനദിക്ക് ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ഗാനം കൂടിയാണ് ഖുർറാ ഫുട്‍ബോൾ ഗാനം. സൗബിൻ സാഹിറും നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റെക്‌സ് വിജയന്റേതാണ് സംഗീതം. ഫുട്‌ബോള്‍ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായാണ് ചിത്രീകരണം. .

 

Be the first to comment on "റെക്‌സ് വിജയന്റെയും ഷഹബാസിൻറെയും പന്തുകളി പാട്ട്! സുഡാനിയിലെ ആദ്യ പാട്ട് കേൾക്കാം"

Leave a comment

Your email address will not be published.


*