ഐപിഎല്ലിൽ ഇടം പിടിച്ചു അഞ്ച് മലയാളിതാരങ്ങൾ

Photo - Facebook

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഇടം പിടിച്ചു അഞ്ച്​ മലയാളി താരങ്ങൾ. 8 കോടി തുകയ്ക്ക് ഇടം പിടിച്ച സഞ്​ജു സാംസണിന് പുറമെ നാല് മലയാളി താരങ്ങൾ കൂടി ഇത്തവണ ഐപിഎല്ലിനുണ്ടാവും. ബേസിൽ തമ്പി , കെ.എം ആസിഫ്, എം.എസ്​ മിധുൻ, സച്ചിൻ ബേബി, എം.ഡി നിധീഷ് എന്നിവരാണ് താരങ്ങൾ.

ബേസിൽ തമ്പിയെ ബാംഗ്ലൂർ നിലനിർത്തിയപ്പോൾ, കെ.എം ആസിഫ് 40 ലക്ഷം രൂപക്ക്​ ചെന്നൈ സൂപ്പർ കിങ്​സ്​ ടീമിൽ ഇടം നേടി. എം.എസ്​ മിധുനെ രാജസ്​താൻ റോയൽസ്​ 20 ലക്ഷം രൂപക്ക്​ സ്വന്തമാക്കി. രഞ്​ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തെ നയിച്ച സച്ചിൻ ബേബി ഹൈദരാബാദ് ടീമിനും എം.ഡി നിധീഷ് മുംബൈക്ക്​ വേണ്ടിയും ഗ്രൗണ്ടിൽ ഇറങ്ങും.

Be the first to comment on "ഐപിഎല്ലിൽ ഇടം പിടിച്ചു അഞ്ച് മലയാളിതാരങ്ങൾ"

Leave a comment

Your email address will not be published.


*