ഗൗരി ലങ്കേഷ് വധം: സിബിഐ അന്വേഷണത്തിനായി സഹോദരൻ കോടതിയിലേക്ക്

സഹോദരിയുടെ കൊലപാതകത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് . ” അഞ്ചു മാസമായി ഗൗരി കൊല്ലപ്പെട്ടിട്ട്. അന്വേഷണവുമായി ഞങ്ങൾ പൂർണമായും സഹകരിച്ചിരുന്നു. എന്നാൽ പ്രത്യേക അന്വേഷണസംഘം വലിയ സമ്മർദ്ധങ്ങൾക്കു നടുവിലാണ് എന്നാണ് മനസ്സിലാവുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്” ഗൗരി ലങ്കേഷിന്റെ അമ്പത്തിയാറാം ജന്മദിന വാർഷികത്തിൽ ഇന്ദ്രജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ ഹിന്ദുത്വ തീവ്രവാദ ശക്തികൾക്കെതിരെ നിരന്തരം സമരരംഗത്ത് സജീവമായിരുന്നു ഗൗരി ലങ്കേഷ്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് സോഷ്യൽ മീഡിയക്കകത്തും പുറത്തും സന്തോഷാരവങ്ങൾ മുഴക്കിയാണ് സംഘ് പരിവാറുകാർ ആഘോഷിച്ചത്. അതേ സമയം , ഗൗരി ലങ്കേഷിന്റെ സ്മരണയില്‍ വിവിധ സംഘടനകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ 29-ന് ഗൗരിദിനം ആചരിച്ചു. ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എ.യുമായ ജിഗ്നേഷ് മേവാനി, പൊതുപ്രവര്‍ത്തക ടീസ്റ്റ സെറ്റൽവാദ് , രാധിക വെമുല , കവിത കൃഷ്ണൻ , നടൻ പ്രകാശ് രാജ് , വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്ല റഷീദ്, ഉമര്‍ ഖാലിദ് എന്നിവർ പങ്കെടുത്തു.

Be the first to comment on "ഗൗരി ലങ്കേഷ് വധം: സിബിഐ അന്വേഷണത്തിനായി സഹോദരൻ കോടതിയിലേക്ക്"

Leave a comment

Your email address will not be published.


*