‘കണ്ടോളൂ ഇലക്ഷൻ ഫലങ്ങൾ, ജനം നിങ്ങളെ കൈവിടുകയാണ്.’ രാഹുൽ ബിജെപിയോട്

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ സംസ്ഥാനത്തെ ജനങ്ങള്‍ കൈവിട്ടതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014 ല്‍ ബി.ജെ.പി പിടിച്ചെടുത്ത മണ്ഡല്‍ഗണ്ഡ്, ആള്‍വാര്‍, അജ്മീര്‍ മണ്ഡലങ്ങളിൽ ഇത്തവണ കോണ്‍ഗ്രസ് നേടിയത് ഉജ്ജ്വല വിജയം.ഇത് ബി.ജെ.പിക്ക് നല്‍കിയ മുന്നറിയിപ്പാണെന്നും രാഹുല്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തന്റെ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരണ്‍സിങ് യാദവ് 1.97 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അജ്മീര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘുശര്‍മയും മികച്ച വിജയം നേടി.

Be the first to comment on "‘കണ്ടോളൂ ഇലക്ഷൻ ഫലങ്ങൾ, ജനം നിങ്ങളെ കൈവിടുകയാണ്.’ രാഹുൽ ബിജെപിയോട്"

Leave a comment

Your email address will not be published.


*