എയർ ഇന്ത്യ ജോലി നിഷേധിച്ചു. രാഷ്ട്രപതിക്ക് ദയാവധത്തിന് കത്തെഴുതി ട്രാൻസ്‌ജെൻഡർ യുവതി

ട്രാൻസ്‌ജെൻഡർ ആയതിനാൽ എയർ ഇന്ത്യയുടെ കാബിൻ ക്രൂ മെമ്പറാവാനുള്ള ജോലി നിഷേധിക്കപ്പെട്ട യുവതി രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കത്തെഴുതി. ഈ രാജ്യത്ത് ട്രാൻസ്‌ജെൻഡർ ആയതിനാൽ അതിജീവനം സാധ്യമല്ലെന്നും ഭരണകൂടം അതിനു അനുവദിക്കുന്നില്ലെന്നും ഷാനവി പൊന്നുസ്വാമി പറയുന്നു. നാലുതവണ അപേക്ഷിച്ചിട്ടും അർഹത നേടിയിട്ടും “ട്രാൻസ് വുമൺ ” നു ജോലി നൽകാനാവില്ലെന്ന നിലപാടിലാണ് എയർ ഇന്ത്യ.

എയർ ഇന്ത്യ ജോലി നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ഷാനവി പൊന്നുസ്വാമി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി എയർ ഇന്ത്യക്കും സിവിൽ വ്യോമയാന മന്ത്രാലയത്തിനും വിശദീകരണം ചോദിച്ചു നോട്ടീസ് നൽകി. എന്നാൽ സുപ്രീം കോടതിയുടെ നോട്ടീസിന് എയർ ഇന്ത്യയോ വ്യോമയാന മന്ത്രാലയമോ ഇന്നേവരെ മറുപടി നൽകിയില്ലെന്നും അപമാനങ്ങൾ ഏറെയായി സഹിക്കുകയാണെന്നും ഷാനവി രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു. “ട്രാൻസ് വുമൺ ” എന്ന കാറ്റഗറി ഇല്ലെന്നും ജോലി നൽകാനാവില്ലെന്നുമാണ് എയർ ഇന്ത്യയെയും വ്യോമയാന മന്ത്രാലയത്തെയും ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിച്ചതെന്നും ഷാനവി പറയുന്നു.

” ഇന്ത്യയുടെ ഭരണകൂടം എൻ്റെ അതിജീവനത്തിനായി ഞാൻ നടത്തുന്ന നിയമപോരാട്ടത്തെ അവഗണിക്കുകയും എനിക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുകയാണ്. എനിക്ക് ജോലിയില്ല. ഈ കേസ് നടത്താനുള്ള സാമ്പത്തികശേഷിയുമില്ല ഇപ്പോൾ. എൻ്റെ ജെൻഡർ കാരണം എനിക്ക് അടിസ്ഥാന അവകാശങ്ങൾ പോലും ഈ രാജ്യത്ത് നിന്ന് നിഷേധിക്കപ്പെടുകയാണ്.”

Be the first to comment on "എയർ ഇന്ത്യ ജോലി നിഷേധിച്ചു. രാഷ്ട്രപതിക്ക് ദയാവധത്തിന് കത്തെഴുതി ട്രാൻസ്‌ജെൻഡർ യുവതി"

Leave a comment

Your email address will not be published.


*