പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ദലിത് കുട്ടികളെ നിലത്തിരുപ്പിച്ചു. ഉച്ചഭക്ഷണവും മുറ്റത്തിരുത്തി കൊടുത്ത് സ്‌കൂൾ

Photo- Indian Express

രാജ്യത്തെ വിദ്യാർത്ഥികൾക്ക് പരീക്ഷാക്കാലത്ത് പ്രധാനമന്ത്രിയുടെ “പരീക്ഷ പാർ ചർച്ച “. വിദ്യാർത്ഥികൾക്ക് പരീക്ഷയെ കുറിച്ചുള്ള ആധികൾ മാറ്റാൻ പ്രധാനമന്ത്രി അവരോട് സംസാരിക്കുന്നു. ഫെബ്രുവരി പതിനാറിനാണ് സംഭവം. എല്ലാവരും അന്നേദിവസം പ്രധാനമന്ത്രിയെ കേൾക്കണം എന്നാണ് ഉത്തരവ്. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികളും പ്രധാനമന്ത്രിയെ കേൾക്കാൻ അന്ന് തയ്യാറായിവന്നു. എന്നാലോ..?

മെഹർ ചന്ദ് എന്ന അധ്യാപകൻ ആ ക്ലാസ് റൂമിലെ വിദ്യാർത്ഥികളിൽ നിന്നും ദലിത് വിദ്യാർത്ഥികളെ മാത്രം തെരഞ്ഞെടുക്കുന്നു. അവരെ ക്ലാസിനു പുറത്ത് മുറ്റത്തിരുത്തി. കുതിരകളെയും പശുക്കളെയും കെട്ടിയിടുന്ന ആ നിലത്തിരുത്തി പ്രധാനമന്ത്രിയെ കേൾപ്പിക്കുന്നു. തീർന്നില്ല. ഉച്ചഭക്ഷണം കൊടുത്തതും മറ്റുവിദ്യാർഥികളിൽ നിന്ന് മാറ്റിനിർത്തിയിട്ടാണ്.

ജാതീയതയുടെ ഈ ക്രൂരത അനുഭവിച്ച വിദ്യാർഥികൾ കുളു ജില്ലാ ഡൈപൂട്ടി കമ്മീഷണർ യൂനുസിന് പരാതി നൽകി. ” ഇത് ഗൗരവമേറിയ പരാതിയാണ്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തും. എസ്‌ഡിഎം സണ്ണി ശർമക്ക് അന്വേഷണച്ചുമതല നൽകി . രണ്ടു ദിവസത്തിനുള്ളിൽ ആദ്യ റിപ്പോർട് വരും ” യൂനുസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ നടപടി എടുക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു,

Be the first to comment on "പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ദലിത് കുട്ടികളെ നിലത്തിരുപ്പിച്ചു. ഉച്ചഭക്ഷണവും മുറ്റത്തിരുത്തി കൊടുത്ത് സ്‌കൂൾ"

Leave a comment

Your email address will not be published.


*