പൂർണ സ്വതന്ത്രയായി മുസ്‌ലിമായി ജീവിക്കണം. ഹാദിയ സുപ്രീം കോടതിയോട്

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു വീട്ടുതടങ്കലിലടക്കം കഴിഞ്ഞ ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. താന്‍ മുസ്‍ലിമാണെന്നും മുസ്‍ലിമായി സ്വതന്ത്രമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വീട്ടു തടങ്കല്‍ കാലത്തും അല്ലാതെയും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ഇരുപത്തഞ്ചോളം പേജ് വരുന്ന സത്യവാങ്മൂലത്തിൽ ഹാദിയ പറയുന്നു. കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്ത സുപ്രീംകോടതി, ഷെഫിന്‍ ജഹാനുമായുള്ള വിവാഹക്കാര്യത്തില്‍ നിലപാട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹാദിയയുടെ സത്യവാങ്മൂലം

അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖിയാണ് 27 ഖണ്ഡികകള്‍ ഉള്ള 25 പേജ് ദൈര്‍ഘ്യമുള്ള ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. നിലവിൽ പോലീസ് സുരക്ഷയിൽ ഉപരിപഠനം ചെയ്യുന്ന ഹാദിയ തനിക്ക് പോലീസ് കാവല്‍ ഒഴിവാക്കി പൂര്‍ണ്ണ സാതന്ത്ര്യം പുനസ്ഥാപിച്ച് തരണമെന്നും ആവശ്യപ്പെട്ടു. കേസ് മറ്റന്നാള്‍ കോടതി പരിഗണിക്കും.

വീട്ട് തടങ്കലില്‍ ആയിരുന്നപ്പോള്‍ തന്ന ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയിരുന്നതായി ഹാദിയ പറയുന്നു. തെളിവ് കൈമാറാമെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ലെന്നും പൊലീസുകാരോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്രിമിനലുകളോട് പെരുമാറുന്ന പോലെയാണ് എൻഐഎ ഉദ്യോഗസ്ഥരും പോലീസുകാരും തന്നോട് പെരുമാറിയതെന്നും ഹാദിയ പറയുന്നു.

 

Be the first to comment on "പൂർണ സ്വതന്ത്രയായി മുസ്‌ലിമായി ജീവിക്കണം. ഹാദിയ സുപ്രീം കോടതിയോട്"

Leave a comment

Your email address will not be published.


*