വർണവെറിക്കെതിരെ സമത്വത്തിന്റെ പ്രചാരകൻ. മാൽകം എക്സിന്റെ പ്രഭാഷണങ്ങൾ വായിക്കാം

ലോകമെങ്ങുമുള്ള സമരജനതയുടെ ആവേശമായ ആഫ്രോ അമേരിക്കൻ ഇതിഹാസം മാൽക്കം എക്സ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അമ്പത്തിമൂന്നു വർഷം . അമേരിക്കയിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ അമ്പത് പേരുകളിൽ ഒരാളായി മാൽകം എക്‌സിനെ വിലയിരുത്തുന്നു. അലക്‌സ് ഹാലി രചിച്ച മാല്‍കം എക്‌സ് എന്ന ജീവീതകഥ കറുത്ത വര്‍ഗ്ഗക്കാരന്റെ വിപ്ലവഗീതമായും വീരഗാഥയായും വാഴ്ത്തപ്പെടുന്നു. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ഇതിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ സംസ്കാരത്തെ വളരെയധികം സ്വാധീനിച്ച ഒരു പുസ്തകമായി ഇത് വിലയിരുത്തപ്പെടുന്നു

1925-ല്‍ ഒമാഹ നെബ്രാസ്കയില്‍ ജനിച്ച മാല്‍കം എക്സ് അമേരിക്കയിലെ കറുത്ത വംശജരുടെ ജീവിത പ്രതിനിധിയായിരുന്നു. കറുത്തവരുടെ ഗെറ്റോകളില്‍ ജീവിച്ച മാല്‍കം ഇരുപത്തിയൊന്നാം വയസ്സില്‍ ജയിലിൽ അടക്കപ്പെട്ടു. ആറു വര്‍ഷത്തെ ജയില്‍ വാസത്തിനിടെ നാഷന്‍ ഓഫ് ഇസ്ലാമില്‍ ചേരുകയും ചെയ്തു. ഇസ്ലാമിക് ഓര്‍ത്തഡോക്സിയെ പ്രതിനിധീകരിച്ച നാഷന്‍ ഓഫ് ഇസ്ലാമിനോട് 1962-ല്‍ മാല്‍കം വിട പറയുകയും പുതിയ രീതിയില്‍ കറുത്ത രാഷ്ട്രീയത്തെക്കുറിച്ചും ഇസ്ലാമിക വിമോചന ദൈവശാസ്ത്രത്തേക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു.

നിരന്തരമായ യാത്രകളുടെയും പ്രഭാഷണങ്ങളിലൂടെയും കൂടിക്കാഴ്ച്ചകളിലൂടെയും മാൽകം എക്സ് വര്ണവെറിക്കെതിരെ സമത്വത്തിന്റെ പ്രചാരകനായി. ഈജിപ്ത്, ഗിനിയ, സെനഗല്‍, എത്യോപ്യ, നൈജീരിയ, ഘാന, സുഡാന്‍, ലൈബീരിയ, അള്‍ജീരിയ തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നിരന്തരം പ്രഭാഷണങ്ങള്‍ നടത്തി. ആഫ്രിക്കയില്‍ നിന്നുള്ള മടക്ക യാത്രാ മധ്യേ 1964 നവംബര്‍ 23 ല്‍ ഫ്രാന്‍സിലിറങ്ങി. ഒരാഴ്ചത്തെ പരിപാടികള്‍ക്കു ശേഷം യു. കെയിലേക്ക് തിരിച്ചു. അവിടെ ഓക്‌സ്‌ഫോര്‍ഡ് യൂനിയന്‍ ഡിബേറ്റില്‍ സംബന്ധിച്ചു. വന്‍ വിജയമായ പരിപാടി ബി. ബി. സി പ്രക്ഷേപണം ചെയ്തു. കര്‍മ്മനിരതമായ അവിടുത്തെ ഏതാനും ദിവസത്തെ ജീവിതത്തിനു ശേഷം അമേരിക്കയിലേക്ക് തന്നെ മടങ്ങി. അമേരിക്കയിലെ പ്രശസ്തമായ സർവകലാശാലകളിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. 1965 ഫെബ്രുവരി 21 ന് ആഫ്രോ അമേരിക്കൻ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ സദസ്സിൽ നിന്നും ഒരാൾ മാൽക്കമിന്റെ നേർക്ക് നിറയൊഴിക്കുകയായിരുന്നു

മാൽകം എക്സിന്റെ വിവിധ പ്രഭാഷണങ്ങളുടെ പൂർണരൂപങ്ങൾ ഇവിടെ വായിക്കാം :

Be the first to comment on "വർണവെറിക്കെതിരെ സമത്വത്തിന്റെ പ്രചാരകൻ. മാൽകം എക്സിന്റെ പ്രഭാഷണങ്ങൾ വായിക്കാം"

Leave a comment

Your email address will not be published.


*