24 മണിക്കൂറിനിടെ നഷ്ടപ്പെട്ടത് 250ലേറെ ജീവൻ. അതിൽ 52 കുരുന്നുകൾ. സിറിയ കരയുകയാണ്.

സിറിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഇരുട്ടേറിയ ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. ബോംബുകളും ഷെല്ലുകളും വർഷിച്ച കിഴക്കൻ ഗൂട്ട പ്രദേശത്ത് ഇരുപത്തിനാലു മണിക്കൂറിൽ നഷ്ടപ്പെട്ടത് ഇരുന്നൂറ്റി അൻപതിലേറെ ജീവനാണ്. അതിൽ 52 കുട്ടികളും മുപ്പതിലേറെ സ്ത്രീകളും ഉണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. വിമതസേനക്കെതിരെ സിറിയൻ ഭരണകൂടം നടത്തുന്ന നടപടിയുടെ പേരിലായിരുന്നു സാധാരണ പൗരന്മാർക്കു നേരെയുള്ള ആക്രമണം. കഴിഞ്ഞ ഏഴു വർഷമായി തുടരുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖങ്ങളിലൊന്നായിട്ടാണ് സംഭവം കണക്കാക്കപ്പെടുന്നത്. വരും ദിവസങ്ങളിൽ അക്രമം ഏറുമെന്നും പറയപ്പെടുന്നു.

അക്രമത്തിന്റെ ഭീകരത വെളിവാക്കുന്ന ചിത്രങ്ങൾ കാണാം. സിറിയയിലെ കൂട്ടക്കുരുതി ലോകത്തോട് വിളിച്ചു പറയുന്ന സിറിയൻ ജീനോസൈഡ് എന്ന സംഘടനയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

പ്രേത്യേക ശ്രദ്ധക്ക്: അസ്വസ്ഥത ഉണ്ടാക്കുന്ന പല ചിത്രങ്ങളും ഇതിലുണ്ട്. കൂട്ടക്കുരുതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭീകരത വെളിവാക്കുന്ന, മനസ്സ് മരവിക്കുന്ന ചിത്രങ്ങൾ. മനസികപിരിമുറുക്കമുള്ളവർ ദയവായി ഈ ചിത്രങ്ങൾ കാണാതിരിക്കുക.

Be the first to comment on "24 മണിക്കൂറിനിടെ നഷ്ടപ്പെട്ടത് 250ലേറെ ജീവൻ. അതിൽ 52 കുരുന്നുകൾ. സിറിയ കരയുകയാണ്."

Leave a comment

Your email address will not be published.


*