കേരളത്തിലെ തീവ്രവാദക്കേസുകളെ കുറിച്ചു ഗവേഷണം ; ഇന്റേൺഷിപ്പിനു അവസരം

ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വുൽ ഫൗണ്ടേഷനും കേരളത്തിലെ അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. .മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവരും സാമൂഹികവും നിയമപരവുമായ വിഷയങ്ങളിൽ ഇടപെടാനും ആളുകളുമായി സംവദിക്കാനും കഴിവുള്ളവർക്കാണ് മുൻഗണന.

നമ്മുടെ കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു നിയമ-സാമൂഹിക പ്രശ്നത്തെ കേന്ദ്രീകരിച്ചാണ് ജസ്റ്റീഷ്യ- ക്വുൽ ഇന്റേൺഷിപ്പ് വിഭാവന ചെയ്തിരിക്കുന്നത് . നിയമം എങ്ങനെയാണ് തീവ്രവാദ കേസുകളിൽ പ്രവർത്തിക്കുന്നതെന്നതിനെ കുറിച്ചു മനസ്സിലാക്കുകയും ,അത്തരം കേസുകൾ പിന്തുടരുകയും അതിനെ പറ്റി എഴുതുകയും കേസുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് ഈ ഇന്റേൺഷിപ്പ് കൊണ്ടു ഉദ്ദേശിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ താല്പര്യമുള്ളവർ “എന്തു കൊണ്ട് ഞാൻ ജസ്റ്റീഷ്യ-ക്വുൽ ഇന്റേൺഷിപ്പ് അപേക്ഷിക്കുന്നു” എന്ന വിഷയത്തിൽ ഇൻഗ്ളീഷിൽ നൂറു വാക്കിൽ കവിയാത്ത ഒരു കുറിപ്പ് തങ്ങളുടെ ബയോഡാറ്റ സഹിതം lhrc@quillfoundation.com / justitia.law@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് മാർച്ച് 10 ന് മുൻപ് അയക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ കേരളത്തിലുടനീളം യാത്ര ചെയ്യുകയും കേരളത്തിലെ നിരവധി ആളുകളുമായി സംവദിക്കുകയും ചെയ്യേണ്ടതായി വരും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും . ഏപ്രിൽ ആദ്യ വാരം മുതൽ മെയ് അവസാനം വരെയാണ് ഇന്റേൺഷിപ്പ് കാലാവധി. ഇന്റേൺഷിപ്പിനു അപേക്ഷിക്കുന്നവരിൽ നിയമ വിദ്യാർഥികൾക്കും നിയമവുമായി ബന്ധപ്പെട്ടു ഗവേഷണം ചെയ്യുന്നവർക്കും മുൻഗണന നൽകുന്നതായിരിക്കും . ഇന്റേൺഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടവർക്ക്‌ മാർച്ച് അവസാന വാരം പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി ഒരു ഓറിയന്റേഷൻ ക്ലാസ്സ് നൽകുന്നതായിരിക്കും.

Be the first to comment on "കേരളത്തിലെ തീവ്രവാദക്കേസുകളെ കുറിച്ചു ഗവേഷണം ; ഇന്റേൺഷിപ്പിനു അവസരം"

Leave a comment

Your email address will not be published.


*