ഓര്‍മയായത് ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍. ശ്രീദേവി അന്തരിച്ചു

ഇന്ത്യന്‍ ചലചിത്രരംഗത്തെ എക്കാലത്തെയും മികച്ച അഭിനേത്രി ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തമിഴ്നാട് സ്വദേശിയാണ് ശ്രീദേവി. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. തന്റെ നാലാം വയസ്സിൽ അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് നായിക വേഷം ചെയ്തത്. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ശ്രീദേവി ചലചിത്രലോകത്ത് അറിയപ്പെടുന്നത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരികെ എത്തി. 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ മാം (MOM) ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്നെ അഭിനയ ജീവിതം തുടങ്ങിയത്. ബാല താരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967 ല്‍ കെ.ബാലചന്ദർ സംവിധാനം ചെയ്ത കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ്. അതിനു ശേഷം കമലാഹാസന്റെ നായികയായി ഒരു പാട് വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻ നിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയ ചിത്രങ്ങൾ ശ്രീദേവി നൽകി.

1978-ൽ തന്റെ ആദ്യ ഉർദു-ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രം ഒരു പരാജയമായെങ്കിലും രണ്ടാമതായി അഭിനയിച്ച ചിത്രം ഹിമ്മത്ത്വാല ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1986 ലെ നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980കളിലെ ഒരു മുൻനിര ബോളിവുഡ് നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു. 1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്‌ല, 1997ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.

പ്രമുഖ ഉർദു-ഹിന്ദിചലച്ചിത്ര നിർമ്മാതാവായ ബോണി കപൂറാണ് ഭര്‍ത്താവ്.

Be the first to comment on "ഓര്‍മയായത് ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍. ശ്രീദേവി അന്തരിച്ചു"

Leave a comment

Your email address will not be published.


*