മധുവിന്റെ കൊലപാതകം. ആദിവാസികളോട് നാം ഇന്നേവരെ ചെയ്‌ത അനീതികളെ കുറിച്ച് സംസാരിക്കാം

പാലക്കാട് അട്ടപ്പാടിയിൽ ഒരുകൂട്ടം യുവാക്കൾ ആദിവാസി യുവാവ് മധുവിനെ സംഘം ചേർന്ന് മർദ്ധിക്കുകയും മോഷ്ടാവെന്നാരോപിച്ചു തല്ലിക്കൊല്ലുകയും ചെയ്തതിനെതിരെ പ്രതിഷേധങ്ങൾ വ്യാപകമാവുകയാണ്. നമ്പർ വൺ കേരളം എന്ന പുരോഗമനനാട്യങ്ങൾ പേറുമ്പോളും കേരളം ആദിവാസി സമൂഹത്തോട് അനീതികൾ മാത്രമാണ് ചെയ്‌തത്‌ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്.

എഴുത്തുകാരനും അധ്യാപകനുമായ ഡോ: അസീസ് തരുവണ ഫേസ്‌ബുക്കിൽ ഷെയർ ചെയ്‌ത കുറിപ്പ് :

ആദിവാസി യുവാവ് മധുവിന്റെ കൊലപാതക പശ്ചാത്തലത്തിൽ ഗൗരവമേറിയ ചിന്തയ്ക്കും ചർച്ചയ്ക്കും വിധേയമാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്:

1. കേരള മോഡലിന്റെ പരാജയം.

2. ആദിവാസി വികസന പദ്ധതികളുടെ ദയനീയ പരാജയം

3. ആദിവാസികളോടുള്ള ‘പൊതു ‘സമൂഹത്തിന്റെ സമീപനം.

4. ഇടത്-വലതു പാർട്ടികളുടെ ആദിവാസികളോടുള്ള സമീപനം അഥവാ ആദിവാസി നയം….

5.ആദിവാസികളുടെ ദാരിദ്ര്യo, ഭൂമിപ്രശ്നം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ എന്തുണ്ട് മാർഗ്ഗം?

6. കിർത്താഡ്സ്, ട്രൈബൽ ഡിപ്പാർട്ടുമെന്റുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ആദിവാസി ക്ഷേമത്തിന് വല്ലവിധത്തിലും സഹായകമാവുന്നുണ്ടോ?അഹാഡ്സ് അടക്കമുള്ള പദ്ധതികൾ കൊണ്ട് ആദിവാസി ജീവിതത്തിൽ വല്ല മാറ്റവും സൃഷ്ടിക്കുവാൻ ഉതകിയോ?

7. ആദിവാസി വികസനത്തിന്റെ പേരിൽ കോടിക്കണക്കിന് പണം വർഷാവർഷം സർക്കാരുകൾ ചിലവഴിക്കുന്നുണ്ട്.ഇതിലൂടെ വികസിച്ചതാരാണ്?

8. 1975 ലെ ആദിവാസി ഭൂസംരക്ഷണ നിയമത്തിന് എന്ത് സംഭവിച്ചു?

മധുവിന്റെ വധം ഏതാനും ദിവസത്തെ രോഷപ്രകടനങ്ങൾക്കപ്പുറത്തേക്കുള്ള ഗൗരവതരമായ ആലോചനകൾക്ക് വിധേയമാവേണ്ടതുണ്ട്.

Be the first to comment on "മധുവിന്റെ കൊലപാതകം. ആദിവാസികളോട് നാം ഇന്നേവരെ ചെയ്‌ത അനീതികളെ കുറിച്ച് സംസാരിക്കാം"

Leave a comment

Your email address will not be published.


*