ദേശീയഗാനത്തെ ആദരിച്ചില്ല. എസ്എഫ്ഐ പ്രവർത്തകനെതിരെ കെഎസ്‌യുവും എബിവിപിയും. ഞങ്ങളെ പാർട്ടിക്കാരനല്ലെന്നു എസ്എഫ്ഐയും

മൂവാറ്റുപുഴയിൽ വിദ്യാർത്ഥി ദേശീയഗാനത്തെ അപമാനിച്ചതായി പരാതി.സ്വമേധയാ കേസെടുത്തു മൂവാറ്റുപുഴ പോലീസ്. നിർമല കോളജ് എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി കൂടിയായ അസ്‌ലം സലീമിനെതിരെയാണ് കെ.എസ്.യു നേതാക്കൾ കോളേജ് അധികൃതർക്കും പോലീസിനും പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്തു. ഒപ്പം അസ്‌ലം സലീമിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി എബിവിപി പ്രവർത്തകർ വിദ്വേഷപ്രചാരണം നടത്തുന്നുണ്ട്.

തങ്ങൾ പോലീസിൽ പരാതി നൽകിയെന്ന് കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റംഷാദ് റഫീഖ് പ്രതികരിച്ചതായി ടിഎൻഎം റിപ്പോർട് ചെയ്യുന്നു. ഒപ്പം അസ്‌ലം നാല് മാസം മുമ്പ് വരെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നുവെങ്കിലും നിലവിൽ മെമ്പർ പോലുമില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്ട്രറി വിജിൻ എം പറയുന്നു.

ബി.എ. ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയുമാണ് അസ്‌ലം . കോളേജില്‍നിന്ന് വിദ്യാർത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റി അംഗമാണ്. ദേശീയഗാനം ആലപിക്കുന്ന അസ്ലമിന്റെ ദൃശ്യങ്ങള്‍ സഹപാഠികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു.

ദേശീയഗാനത്തെ അപമാനിക്കുന്ന വിദ്യാര്‍ഥിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് നിര്‍മലാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റക്കാരനാണെന്നു ബോധ്യമായാൽ ബോധ്യമായാൽ ഡിസ്മിസ് ചെയ്യുമെന്നും പ്രിൻസിപ്പൽ പറയുന്നു.

Be the first to comment on "ദേശീയഗാനത്തെ ആദരിച്ചില്ല. എസ്എഫ്ഐ പ്രവർത്തകനെതിരെ കെഎസ്‌യുവും എബിവിപിയും. ഞങ്ങളെ പാർട്ടിക്കാരനല്ലെന്നു എസ്എഫ്ഐയും"

Leave a comment

Your email address will not be published.


*