‘ഞാൻ സ്വപ്‌നം കാണുന്നത് നസിറുദ്ധീൻഷായുടേത് പോലുള്ള കഥാപാത്രങ്ങൾ.’ ഇന്ദ്രൻസ് പറയുന്നു

“36 കൊല്ലം 500ൽ കൂടുതൽ മലയാള സിനിമേലൊക്കെ അഭിനയിച്ച,’കൊട കമ്പി’ന്നൊക്കെ ഒരു കാലത്ത് കളിയാക്കി ചിരിച്ച മനുഷ്യൻ,ചിരിച്ച് കൊണ്ട് ഭയങ്കര നാണത്തോടെ ഏഷ്യാനെറ്റ് ഇന്റർവ്യൂവില് പറയാ,”ഒരു കഥാപാത്രോക്കെ ,അപൂർവായിട്ടാണ് ആരെങ്കിലും എന്നെയൊക്കെ വിളിച്ചിട്ട് കഥ പറയുകയോ നല്ല കാരക്ടറാന്നൊക്കെ പറയൊക്കെ ചെയ്യുന്നത്,അല്ലെങ്കിൽ തകർക്കാന്ന് പൊളിക്കാന്നൊക്കെ പറയുന്നത്,തരുന്നത്”

ആ അങ്ങേര് ഒരു അവാർഡ് ഒക്കെ കിട്ടിയ ടൈമില് ടിവിക്കാരോട് “ഇല്ല,ഞാൻ തുടങ്ങിയിട്ടല്ലേയുള്ളൂ ” എന്നൊക്കെ പറയുന്നതില് എന്തത്ഭുതാള്ളത്.

കിടു നടന്മാർക്ക് മാത്രം കിട്ടിണ അവാർഡ് എല്ലോം ടോപ്പാണ്”

ഇന്ദ്രൻസിന് സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്‌കാരം ലഭിച്ചയുടനെയുള്ള സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ ഒന്നാണിത്.

36 വർഷത്തോളമായി 508 ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ നിറഞ്ഞ സാന്നിധ്യമാണ് ഇന്ദ്രൻസ്. തന്റെ സിനിമാജീവിതം നാല് പതിറ്റാണ്ടോടു അടുക്കുമ്പോളാണ് ഇന്ദ്രൻസിനെ അഭിമാനാർഹമായ നേട്ടം തേടിയെത്തിയത്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ദ്രൻസ്. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഈ താരം ഹാസ്യരംഗങ്ങളിലായിരുന്നു മുപ്പതോളം വർഷം അഭിനയിച്ചത്.

അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഞാൻ സ്വപ്നം കാണുന്നത് നസിറുദ്ധീൻ ഷായെ പോലുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും ഇന്ദ്രൻസ് പറയുന്നു

സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. തീവ്രമായ ദാരിദ്ര്യത്തിന്റെ നാളുകളിലൂടെയാണ് താൻ വളർന്നതെന്നും ‘ ഇവനെ കണ്ടാൽ സിനിമാനടൻ എന്നൊക്കെ പറയുമോ’ എന്ന് ആളുകൾ ചോദിച്ചിരുന്നെന്നും ഇന്ദ്രൻസ് പറയുന്നു. എന്നാൽ തന്റെ കഥാപാത്രങ്ങളിലൂടെ മലയാളി നിറഞ്ഞു ചിരിച്ചപ്പോൾ അതിലൂടെ താനും സന്തോഷം കണ്ടെത്തിയെന്ന് താരം പറയുന്നു. നാലാം ക്ലാസ്സിലെ പഠനം അവസാനിപ്പിക്കേണ്ടി വന്ന ഇന്ദ്രൻസ് പിന്നീട് പോയത് അമ്മാവന്റെ തയ്യൽക്കടയിലേക്കാണ്. പിന്നീട് നാടകരംഗത്തേക്ക്.

അപ്പോത്തിക്കിരി , മണ്ട്രോ തുരുത്ത് തുടങ്ങിയ ചിത്രങ്ങളിലെ ഇന്ദ്രൻസിന്റെ കഥാപാത്രങ്ങൾ ഏറെ നിരൂപകശ്രദ്ധ നേടിയവയാണ്. കഥാനായകൻ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്.

Be the first to comment on "‘ഞാൻ സ്വപ്‌നം കാണുന്നത് നസിറുദ്ധീൻഷായുടേത് പോലുള്ള കഥാപാത്രങ്ങൾ.’ ഇന്ദ്രൻസ് പറയുന്നു"

Leave a comment

Your email address will not be published.


*