എം.എം അക്ബറിനെ കുടുക്കാനുറച്ച്‌ കേരള പോലീസ്

മുജാഹിദ് നേതാവും ഇസ്‌ലാമിക പണ്ഡിതനുമായ എം.എം അക്ബറിനെ കുടുക്കാന്‍ ഉറച്ച് തന്നെ കേരള പോലീസ്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം രാവിലെ തന്നെ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജാമ്യം നല്‍കിയാല്‍ പോലും അക്ബര്‍ പുറത്തിറങ്ങില്ല എന്ന് പോലീസ് ഉറപ്പ് വരുത്തിയിരുന്നു. മതിലകം കാട്ടൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിമാന്റ്.

പീസ് സ്‌കൂള്‍ പാഠപുസ്തകവുമായി ബന്ധപ്പെട്ട് 153 എ വകുപ്പ് പ്രകാരമാണ് എം.എം അക്ബറിനെതിരെ 7ാം പ്രതിയായി നേരത്തേ ചുമത്തിയ കേസ്. മതിലകത്തും സമാനമായ കേസ് തന്നെയാണ്. വിദേശ യാത്രക്കിടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ അക്ബറിനെ തടഞ്ഞു വെച്ച് കേരള പോലീസിന് കൈമാറുകയായിരുന്നു. അബ്ദുന്നാസിർ മഅദനിയടക്കം മുസ്ലീം സമുദായത്തിലെ നിരവധി ആളുകളുമായി ബന്ധപ്പെട്ട് ഭരണകൂടം നടത്തിയ കെട്ടിച്ചമച്ച ഭീകരകേസുകളുടെ തുടര്‍ച്ചയാവുകയാണ് എം.എം അക്ബറിന്റെ കേസും. വിവിധ കേസുകളിൽ കുടുക്കി പുറത്തിറങ്ങാനാവാത്ത വിധം അക്ബറിനെ സർക്കാർ വേട്ടയാടുന്നുവെന്നു വ്യാപകമായ പ്രതികരണങ്ങൾ ഉയരുന്നു.

അതേ സമയം , ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് എം.എം അക്ബർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചു.

Compiled by Abdul Vahid , intern at Maktoob Media

Be the first to comment on "എം.എം അക്ബറിനെ കുടുക്കാനുറച്ച്‌ കേരള പോലീസ്"

Leave a comment

Your email address will not be published.


*