കാമറയുമായി പാളയമങ്ങാടിയിൽ ഇറങ്ങിനടന്ന് നിക്ക് ഉട്ട്. വിഖ്യാത ഫോട്ടോഗ്രാഫർ കേരളത്തിന്റെ അതിഥി

ഫാന്‍ തി കിം ഫുക് എന്ന പെണ്‍കുട്ടിയെ കാണാത്തവരുണ്ടാവില്ല. വിയറ്റ്നാം യുദ്ധത്തിൽ അഥവാ അമേരിക്കയുടെ നാപാം ബോംബാക്രമണത്തില്‍ മേലാസകലം പൊള്ളലേറ്റ് നഗ്നയായി ഓടുന്ന അവളുടെ ചിത്രം ലോകത്ത് ഇന്നോളം പകർത്തപ്പെട്ട ചിത്രങ്ങളിൽ ഏറ്റവും മികച്ചവയിൽ ഇടം പിടിക്കുന്ന ഒന്നാണ്. ആ അവിസ്മരണീയ നിമിഷത്തെ പകര്‍ത്തിയ നിക് ഉട്ട് എന്ന ഫോട്ടോഗ്രാഫര്‍ കേരളത്തിലുണ്ട് കഴിഞ്ഞ ദിവസങ്ങളിലായി. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് വ്യാഴാഴ്ച തുടങ്ങിയ അന്താരാഷ്ട്ര പ്രസ് ഫാേട്ടാ ഫെസ്റ്റിവലിന്റെ മുഖ്യാതിഥിയായാണ് പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ച വിഖ്യാത ഫോട്ടോഗ്രാഫർ നിക് ഉട്ട് കേരളത്തിലെത്തിയത്.

നിക് ഉട്ടിന് മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫാേട്ടാഗ്രാഫർ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ലോകമെങ്ങുമുള്ള പ്രദേശങ്ങൾ സഞ്ചരിച്ചു കാമറയിൽ പകർത്തിയ നിക് ഉട്ട് കിഴക്കേകോട്ട, പാളയം മാർക്കറ്റ് തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളെല്ലാം ചുറ്റാനിറങ്ങി.

വിയറ്റ്നാമിൽ ജനിച്ച നിക് ഒൗട്ട് 16ാം വയസ്സിലാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫുകളിലൊന്നായ ചിത്രമെടുത്തത്. അസോസിയേറ്റ് പ്രസിന് വേണ്ടിയാണ് 1972ൽ ചിത്രം പകർത്തിയത്. ഇൗ ചിത്രം ഒാഫിസിൽ നൽകുന്നതിനുമുമ്പ് കുട്ടിയെ ആശുപത്രിയിലെത്തിക്കാനും ഇദ്ദേഹം തയ്യാറായിരുന്നു. 66കാരനായ ഇദ്ദേഹം ലോസ് ആഞ്ജലസിലാണ് ഇപ്പോൾ താമസം.

Be the first to comment on "കാമറയുമായി പാളയമങ്ങാടിയിൽ ഇറങ്ങിനടന്ന് നിക്ക് ഉട്ട്. വിഖ്യാത ഫോട്ടോഗ്രാഫർ കേരളത്തിന്റെ അതിഥി"

Leave a comment

Your email address will not be published.


*