ജൗഹരീ ഗുല്‍ സി ജോ ബീബി… മാണിക്യമലരിന്റെ ഉര്‍ദുപതിപ്പുമായി സിദ്റത്തുല്‍ മുന്‍തഹ

ഏറെ ശ്രദ്ധിക്കപ്പെട്ട ‘ മാണിക്യ മലരായ പൂവി’ എന്ന മലയാള ഗാനത്തിന്റെ ഉര്‍ദുപതിപ്പുമായി ഗായിക സിദ്റത്തുല്‍ മുന്‍തഹ. പിഎംഎ ജബ്ബാര്‍ രചിച്ച് റഫീഖ് തലശ്ശേരി ആലപിച്ച ഈ ഗാനം വര്‍ഷങ്ങള്‍ക്ക് മുമ്പേ മലയാളത്തില്‍ , വിശിഷ്യാ മലബാറില്‍ ഏറെ ജനപ്രിയമായിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ – ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ‘മാണിക്യമലരായ പൂവി’ വീണ്ടും പിറന്നപ്പോള്‍ അതിശയിപ്പിക്കുന്ന സ്വീകാര്യതയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അരക്കോടിയിലധികം പേര്‍ യൂടൂബില്‍ ഗാനം ശ്രവിച്ചു. ഗാനരംഗത്ത് അഭിനയിച്ച പ്രിയാ വാര്യറും അവരുടെ ഭാവപ്രകടനങ്ങളും ഇന്റര്‍നെറ്റില്‍ സൃഷ്ടിച്ചത് അടുത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം സെന്‍സേഷനായിരുന്നു.

രാജ്യത്തിനകത്തെ പ്രമുഖ ദേശീയമാധ്യമങ്ങളിലും ഇന്ത്യക്കു പുറത്തും മാണിക്യമലരും പ്രിയ വാര്യറും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭാര്യയും ഇസ്ലാമിക ചരിത്രത്തിലെ ധീരയായ വനിതയുമായ ഖദീജ ബീവിയും പ്രവാചകനും തമ്മിലുള്ള പ്രണയത്തെ വര്‍ണിക്കുന്നതാണ് പാട്ടിലെ വരികള്‍.

ഫൈസല്‍ വഫ ആലങ്കോടാണ് വരികള്‍ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ് വൈറല്‍ ഗാനത്തിന്റെ ഉര്‍ദു പതിപ്പ്.

Be the first to comment on "ജൗഹരീ ഗുല്‍ സി ജോ ബീബി… മാണിക്യമലരിന്റെ ഉര്‍ദുപതിപ്പുമായി സിദ്റത്തുല്‍ മുന്‍തഹ"

Leave a comment

Your email address will not be published.


*