വിദ്യാർത്ഥികളെ തല്ലിച്ചതച്ചു അധ്യാപകരും ജീവനക്കാരും. ഫാറൂഖ് കോളേജിൽ വിദ്യാർഥിപ്രതിഷേധം

കോഴിക്കോട് ഫാറൂഖ് കോളേജിൽ കാമ്പസിൽ ഹോളി ആഘോഷിച്ചതിനു വിദ്യാർത്ഥികളെ സംഘം ചേർന്ന് അധ്യാപകരും അനധ്യാപകരും തല്ലിച്ചതച്ചതായി പരാതി . കാമ്പസ് ഹോസ്റ്റൽ പരിസരത്തുനിന്നും വിദ്യാർത്ഥികളെ ഓടിച്ചിട്ട് തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. പരീക്ഷ കഴിഞ്ഞു രണ്ടാം വർഷവിദ്യാർഥികൾ ഹോളി ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ അധ്യാപകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നു വിദ്യാർഥികൾ പറയുന്നു.

അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേർക്ക് കണ്ണിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും മൂന്നു പേരെ ബീച്ച് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ വൈപ്പർ , കല്ലുകൾ എന്നിവ കൊണ്ടാണ് അധ്യാപകരും ജീവനക്കാരും തങ്ങളെ തല്ലിയതെന്ന് വിദ്യാർഥികൾ പറയുന്നു. ഹോസ്റ്റലിനകത്ത് കയറി വിദ്യാർത്ഥിയെ അഞ്ചോളം ചേർന്ന അധ്യാപക-അനധ്യാപക സംഘം മർദ്ധിച്ചതെന്നു വിദ്യാർഥികൾ മക്തൂബ് മീഡിയയോട് പ്രതികരിച്ചു.

വിദ്യാർഥികൾ ഓടിച്ചിരുന്ന കാർ കോളേജ് ജീവനക്കാരനെ പിടിച്ചതാണ് കാരണമെന്നു അധ്യാപകർ പറയുന്നു. എന്നാൽ അധ്യാപകർ വിദ്യാർത്ഥികളെ തല്ലിച്ചതക്കാൻ കൂട്ടുനിന്നതാണെന്നും ഇപ്പോഴും അതിനെ ന്യായീകരിക്കുകയാണെന്നും വിദ്യാർഥികൾ പ്രതികരിച്ചു. സംഭവസ്ഥലത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment on "വിദ്യാർത്ഥികളെ തല്ലിച്ചതച്ചു അധ്യാപകരും ജീവനക്കാരും. ഫാറൂഖ് കോളേജിൽ വിദ്യാർഥിപ്രതിഷേധം"

Leave a comment

Your email address will not be published.


*