നിതാന്തജാഗ്രതയുമായി പേനയുന്തിയ എഴുത്തുകാരന്‍. എം.സുകുമാരന് വിട

മലയാള സാഹിത്യത്തില്‍ വേറിട്ട രചനാ രീതിയുടെ ഉടമ എം സുകുമാരൻ (75) ഇനി ഓര്‍മ. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂറ്റില്‍ വെച്ചായിരുന്നു മരണം. തിരുവനന്തപുരം കോട്ടയ്ക്കകത്ത് പ്രശാന്ത് നഗറിലായിരുന്നു താമസം. പാലക്കാട് ചിറ്റൂരിൽ നാരയാണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും  മകനായി 1943 ൽ ജനിച്ചു.  ഭാര്യ മീനാക്ഷി, മകൾ രജനി.

1963-ൽ തിരുവനന്തപുരത്ത് അക്കൗണ്ട് ജനറൽ ഓഫീസിൽ ക്ലർക്ക്. 1974-ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ രാഷ്ട്രപതി നേരിട്ട് ഇടപെട്ട് പിരിച്ചുവിടുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എം സുകുമാരന്‍.

സംഘഗാനം, ഉണർത്തുപാട്ട്, തിത്തുണ്ണി (കഴകം), പിതൃതർപ്പണം (മാര്‍ഗം) എന്നീ രചനകൾ സിനിമകളായി.

‘മരിച്ചിട്ടില്ലാത്തവരുടെ സ്‌മാരകങ്ങൾ’ക്ക്‌ 1976-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ‘പിതൃതർപ്പണ’ത്തിന്‌ 1992-ലെ മികച്ച ചെറുകഥയ്‌ക്കുളള പത്‌മരാജൻ പുരസ്‌കാരവും ലഭിച്ചു. അദ്ദേഹത്തിന്‍റെ കൃതികൾക്ക് ഒന്നിലേറെ തവണ മികച്ച കഥയ്ക്കുളള  സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.

Be the first to comment on "നിതാന്തജാഗ്രതയുമായി പേനയുന്തിയ എഴുത്തുകാരന്‍. എം.സുകുമാരന് വിട"

Leave a comment

Your email address will not be published.


*