സംഗീതജ്ഞനും സാമൂഹ്യ പ്രവർത്തകനുമായ എ എസ് അജിത് കുമാറിന്റെ ആദ്യ പുസ്തകമായ ‘കേൾക്കാത്ത ശബ്ദങ്ങൾ : പാട്ട്, ശരീരം, ജാതി’ പുറത്തിറങ്ങി. കോഴിക്കോട് അദർ ബുക്സ് പ്രസിദ്ധീകരിച്ച കൃതിയുടെ മുഖവില നൂറ്റമ്പത് രൂപയാണ്. സംഗീതം ,ശബ്ദം എന്നിവയെ കുറിച്ചുള്ള അജിത് കുമാർ എ എസിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ‘ കേൾക്കാത്ത ശബ്ദങ്ങൾ’
കാഴ്ചയുടെ ശീലങ്ങൾ, പ്രത്യേകിച്ച് സിനിമ, മലയാളത്തിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ കേൾവിയുടെ സംസ്കാര രാഷ്ട്രീയത്തെ കുറിച്ചുള്ള സംവാദങ്ങൾ തീരെ കുറവാണ്. ഈ വിടവിനെയാണ് അജിത് കുമാറിന്റെ എഴുത്ത് സൂക്ഷ്മവും നിശിതവുമായി നേരിടുന്നത്. സാമാന്യബോധമായി നമ്മൾ കാണുന്ന – അല്ല, കേൾക്കുന്ന – പലതിനെയും ഈ പുസ്തകം ഇഴപിരിച്ച് വിവിധ ട്രാക്കുകളിൽ അനുഭവവേദ്യമാക്കിത്തരുന്നു.
തിരുവനന്തപുരം സ്വദേശിയായ അജിത് കുമാറിന്റെ സംഗീതത്തിലെ ജാതിയെ കുറിച്ചുള്ള ‘3 ഡി സ്റ്റീരിയൊ കാസ്റ്റ് ‘(2012) എന്ന ഡോക്യുമെന്ററി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ലീന മണിമേഖലയുടെ “വൈറ്റ് വാന്‍ സ്റോറീസ് ” (2013) കെ ആര് മനോജിന്റെ “എ പെസ്റ്റെറിംഗ് ജേര്‍ണി’ (2010) എന്നീ ഡോക്യുമെന്റികളുടെ പശ്ചാത്തല സംഗീതം ചെയ്തിട്ടുണ്ട്. ദളിത് രാഷ്ട്രീയം, കല, പോപ്പുലര്‍ സംസ്കാരം, സംഗീതം എന്നിവയെ സംബന്ധിച്ച് ശ്രേദ്ധേയമായ ലേഖനങ്ങള്‍ ആനുകാലികങ്ങളിലും ഓൺലൈൻ ഇടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Be the first to comment on "‘കേൾക്കാത്ത ശബ്ദങ്ങൾ’. അജിത് കുമാർ എ എസിന്റെ ആദ്യകൃതി പുറത്തിറങ്ങി"