https://maktoobmedia.com/

സകരിയ ഹിറ്റ്. സുഡാനി ഫ്രം നൈജീരിയക്ക് തിയേറ്ററുകളിൽ കയ്യടി

സൗബിൻ സാഹിറിനെയും സാമുവൽ ആബിയോള റോബിൻസണിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സകരിയ സംവിധാനം ചെയ്‌ത സുഡാനി ഫ്രം നൈജീരിയക്ക് തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി.

സോഷ്യൽ മീഡിയകളിൽ വന്ന ആദ്യ പ്രതികരണങ്ങളിൽ സകരിയ മലയാളത്തിന് ഒരു പ്രോമിസിംഗ് ഡയറക്ടർ ആണെന്നുള്ള എഴുത്തുകൾ കാണാം. സൗബിനും സാമുവലിനും ഒപ്പം സിനിമയിൽ ഉമ്മമാരുടെ വേഷങ്ങൾ ചെയ്‌ത സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി എന്നിവരുടെ അഭിനയപ്രകടനങ്ങളെയും പുകഴ്ത്തിയുള്ള നിരൂപണങ്ങൾ കാണാം.

സഹൂർ സാദിഖ് എഴുതുന്നു : ”സ്പോർട്‌സ്‌ ഡ്രാമ എന്ന കാറ്റഗറിയിൽ മലയാളത്തിൽ അധികം സിനിമകൾ വന്നിട്ടിലെന്നാണു ഓർമ്മ. ഗ്രൗണ്ടിലെ ആവേശവും , ഫൈനലും അതിനുണ്ടാവുന്ന ആരവങ്ങളും മാത്രമായി ഒതുങ്ങുന്ന പടങ്ങളെന്നതിലുപരി അതുമായി ബന്ധപ്പെട്ട്‌ നിൽക്കുന്നവരുടെ വികാരങ്ങളും , അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളും അതിന്റെ അതേ ഫ്രീക്വൻസിയിൽ അധികം അല്ലെങ്കിൽ ഒരു പടത്തിലും കാണിച്ചിട്ടിലെന്ന് തോന്നുന്നു.

പുതുമുഖ സംവിധായകനായ സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ സംഭവിക്കുന്നതും പുരോഗമിക്കുന്നതും കളി മൈതാനത്തിൽ മാത്രമല്ലാതെ കുറച്ചൂടെ വിപുലമായ ജീവിതമെന്ന മൈതാനത്തിലാണു.സാഹചര്യങ്ങളുടെ ഓഫ്‌ സൈഡ്‌ കുരുക്കിൽ പെടാതെ ഒരു ടീമിനെയും അതിനെ ജീവിതമായി കൊണ്ടു നടക്കുന്നവരെയും കൊണ്ടു പോകുന്ന മാനേജറായി സൗബിനവതരിപ്പിക്കുന്ന മജീദ്‌ റഹ്മാൻ.

സുഡാനിയിൽ നിന്നും ടീമിലെത്തിയ സാമുവൽ അബുവൊള റൊബിൻസണും മറ്റ്‌ പ്ലയേസും ഉമ്മമ്മാരും നാട്ടുക്കരും അയൽക്കാരും അടങ്ങുന്ന ഒരു വലിയ കാസ്റ്റ്‌. അതിൽ തന്നെ മിക്കവരും പുതുമുഖങ്ങൾ. അവരൊരുമിച്ച്‌ അവരുടെ ടീമുമായി ബന്ധപ്പെട്ട്‌ ഉണ്ടാവുന്ന പ്രശ്നങ്ങളെയും അതേ തുടർന്നുണ്ടാവുന്ന പ്രതിസന്ധികളെയും നേരിടുന്നതാണു പ്രമേയം. ഒട്ടും അതിഭാവകത്വം കലരാത്ത അഭിനയപ്രകടനങ്ങളിലൂടെ വളരെ ഹൃദയബന്ധിയായ സാഹചര്യങ്ങൾ ഫലവത്തായി അവതരിപ്പിച്ചിട്ടുണ്ട്‌ എല്ലാവരും. പ്രത്യേകിച്ചും ആ രണ്ട്‌ ഉമ്മമ്മാർ. വർഷങ്ങൾ നീണ്ട നാടകപാരമ്പര്യമുള്ള അവരെ വളരെ കണ്വിൻസിങ്ങായി ക്യാരക്റ്ററൈസ്‌ ചെയ്യുകയും , വളരെ കൂളായി പെർഫോം ചെയ്യാനുള്ള space കൊടുക്കുകയും ഒപ്പം സിനിമയെ വളരെ മിനിമലായി കിടിലനായി ഒത്തിണക്കി കൊണ്ട്‌ പോവുകയും ചെയ്ത സംവിധായകൻ സക്കരിയ കയ്യടി അർഹിക്കുന്നുണ്ട്‌.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിക്ക്‌ ശേഷം സമീർ താഹിറും ഷൈജുഖാലിദും (Happy Hours) നിർമ്മിക്കുന്ന പടമെന്നതും interesting ആണു. സംവിധായകനും നടന്മാരും ക്രൂവും അടക്കം മുക്കാൽ ഭാഗവും പുതുമുഖങ്ങളുള്ള സിനിമ പ്രൊഡ്യൂസ്‌ ചെയ്യുകയെന്ന റിസ്ക്‌ എടുത്തത്‌ വെറുതെയല്ലെന്ന് സിനിമ കാണുമ്പോൾ മനസ്സിലാവുന്നുണ്ട്‌. ഡയലോഗ്സ്‌ എഴുതിയ മുഹ്സിൻ പരാരിക്കും , റെക്സ്‌ വിജയനും പ്രത്യേക പരാമർശങ്ങൾ. ഷൈജു ഖാലിദിന്റെ സിനിമാറ്റോഗ്രഫിയും പടത്തിന്റെ ടോറ്റാലിറ്റിയിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.

കളിയും കപ്പും ആരവവും എന്ന ടിപ്പിക്കൽ സ്പോർട്ട്സ്‌ മൂവി കോൺസപ്റ്റിൽ ഒതുക്കാതെ അതിനോട്‌ ബന്ധപ്പെട്ടുണ്ടാവുന്ന വികാരങ്ങളും പ്രശ്നങ്ങും പ്രതിസന്ധികളും കാണിക്കുന്നതിലൂടെ മലയാള സിനിമക്ക്‌ എന്നും രേഖപ്പെടുത്തിവെക്കാവുന്ന സിനിമ അനുഭവമാവുന്നുണ്ട്‌ സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ.”

Be the first to comment on "സകരിയ ഹിറ്റ്. സുഡാനി ഫ്രം നൈജീരിയക്ക് തിയേറ്ററുകളിൽ കയ്യടി"

Leave a comment

Your email address will not be published.


*