ഇപ്പോഴും ഇവിടെ ജാതിയപ്പ.. ? നമ്മക്കൊന്നും ജാതിയില്ലപ്പ…

രൂപേഷ് കുമാർ

ഇപ്പോഴും ഇവിടെ ജാതിയപ്പ.. ?
നമ്മക്കൊന്നും ജാതിയില്ലപ്പ….
ഹരിജന്‍ കുട്ടികളെ എന്റെ ക്ലാസില്‍ ഞാന്‍ പരിഗണിക്കറുണ്ടപ്പ…
എന്റെ കൂട്ടുകാരൊക്കെ കൊളനിയിലാണപ്പാ…
ഞാന്‍ പട്ടികജാതിക്കാരെ സഹായിക്കാറുണ്ടപ്പ…
ഞാന്‍ ഊരില്‍ പോയി ഭക്ഷണം കഴിച്ചപ്പ….
ഊരിലുള്ളവരെ കുളിക്കാന്‍ പഠിപ്പിച്ചപ്പ
ഞങ്ങളല്ലേ, കോളനിയിലേക്ക് റോഡ്‌ കൊണ്ട് വന്നതപ്പ….?
പി കെ എസ് ഞങ്ങളുടെ ഐഡിയ അല്ലേപ്പ…..?
ഞാന്‍ ജാതി വാല് ഊരി മാറ്റിയപ്പ…..
കോംപ്ലക്‌സുകാരാണ് ജാതി പറയുന്നതപ്പ….
ഞാന്‍ മനുഷ്യനാണപ്പ….
മനുഷ്യ സംഗമം സൂപ്പറപ്പ….
ചിത്രലെഖയോ ? അതാരണപ്പ,,,,
വിനായകന്‍, അതൊറൊറ്റ സംഭവമല്ലപ്പ…
ജാതി മതില്‍, അത് അങ്ങ് നോര്‍ത്തിലപ്പ..
അയ്യങ്കാളിയോ? അതാരപ്പ..
എന്റെ ഇല്ലത്ത് ദാരിദ്ര്യമപ്പ…
സംവരണം കൊടും പാപമപ്പ…
എസ സി എസ ടി എച്ചുസ്മിയപ്പ….
ഞാന്‍ നായരാണ് നായരപ്പ…
അഖില എന്തിനു ഹാദിയ ആയതപ്പ….
ലാല്‍ സലാം നീല്‍സലാമപ്പ….
ബീഫ് അടിച്ചു വിപ്ലവമപ്പാ
നമ്മളെല്ലാം ഒന്നല്ലെയപ്പ…..
സ്വമിയപ്പ ശരണമപ്പാ…..

ദുരഭിമാനക്കൊല ചെയ്യപ്പെട്ട
ആതിരയുടെ അപ്പന്‍
ഒന്നല്ല
പടവലങ്ങള്‍ പോലെ
ലക്ഷം ലക്ഷം പിന്നാലെ.

ഒരു ജാതി കേരള ഊള തന്തകള്‍….
ത്ഫൂ……!

Be the first to comment on "ഇപ്പോഴും ഇവിടെ ജാതിയപ്പ.. ? നമ്മക്കൊന്നും ജാതിയില്ലപ്പ…"

Leave a comment

Your email address will not be published.


*