ഐഎസ് ബന്ധമെന്ന് വാർത്ത. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങളോട് രണ്ടരക്കോടി നഷ്ടപരിഹാരം ചോദിച്ചു നജീബിന്റെ ഉമ്മ

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ സംഘടിതമായ ആക്രമണത്തിന് ശേഷം കാണാതാകപെട്ട നജീബ് അഹമ്മദിനു ഐഎസ് ബന്ധങ്ങൾ ഉണ്ടെന്നു വാർത്തകൾ നൽകിയ ദേശീയ മാധ്യമങ്ങളോട് രണ്ടരക്കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മാതാവ് ഫാത്തിമ നഫീസ്. ടൈംസ് ഓഫ് ഇന്ത്യ , ടൈംസ് നൗ , ദില്ലി ആജ് തക്ക് , ഇന്ത്യ ടുഡേ ഗ്രൂപ് തുടങ്ങിവർക്കെതിരെയാണ് ഫാത്തിമ നഫീസിൻറെ നിയമപോരാട്ടം.

വ്യാജ വാർത്ത നൽകിയതിനെതിരെ ഹ്യൂമൻ റൈറ്സ് ലോ നെറ്റ്‌വർക്ക് മുഖേന ഡൽഹി ഹൈക്കോടതിയിലാണ് നജീബിന്റെ മാതാവ് പരാതി നൽകിയത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ നജീബിനെ ഐഎസ് അനുഭാവിയെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്റെ മകൻ നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആളായി ചിത്രീകരിച്ചു വാർത്തകൾ കൊടുത്ത മാധ്യമങ്ങൾ പരസ്യമായി മാപ്പു പറയണമെന്നും അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഫാത്തിമ നഫീസ് പ്രതികരിചിരുന്നു.

കാണാതാകപ്പെടുന്നതിനു മുമ്പുള്ള ദിവസം നജീബ് ലാപ്‌ടോപ്പിൽ ഐഎസ് നേതാവിന്റെ പ്രസംഗം കണ്ടെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ നൽകിയ വാർത്ത. നജീബിന്റെ ഗൂഗിൾ സെർച് ഹിസ്റ്ററിയിൽ ഐഎസ് വിവരങ്ങളും ഉണ്ടെന്നും ഡൽഹി പോലീസിനെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകി. എന്നാൽ അത്തരം ബന്ധങ്ങൾ ഒന്നും തന്നെ അന്വേഷണത്തിൽ എവിടെയും കണ്ടത്തിയില്ല എന്നായിരുന്നു ഡൽഹി പോലീസിന്റെ പ്രതികരണം.

Be the first to comment on "ഐഎസ് ബന്ധമെന്ന് വാർത്ത. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങളോട് രണ്ടരക്കോടി നഷ്ടപരിഹാരം ചോദിച്ചു നജീബിന്റെ ഉമ്മ"

Leave a comment

Your email address will not be published.


*