‘പ്രതികാരമായി ഒരു വീടും കത്തിയെരിയരുത്. ഒരാളുടെയും ചോര പൊടിയരുത്.’ സംഘപരിവാർ കൊലപ്പെടുത്തിയ മകന്റെ ഉപ്പ പറയുന്നു

പശ്ചിമ ബംഗാളില്‍ രാം നവമി ആഘോഷങ്ങളെ തുടര്‍ന്നുണ്ടായ സംഘപരിവാർ ആക്രമണത്തിൽ തന്റെ പതിനാറുകാരനായ മകനെ നഷ്ടപ്പെട്ട, അസന്‍സോള്‍ പള്ളിയിലെ ഇമാമും മതപണ്ഡിതനുമായ മൌലാന ഇംദാദുല്‍ റാഷിദിയുടെ സമാധാനം പുനഃസ്ഥാപിക്കാനായുള്ള അപേക്ഷ കാരണം പാളിയത് സംഘപരിവാറിന്റെ ആസൂത്രിത കലാപങ്ങൾ . തന്റെ മകന്റെ കൊലപാതകത്തിന്റെ പേരില്‍ നാട്ടില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ച് താന്‍ പോകുമെന്നായിരുന്നു ഇമാം പറഞ്ഞത്.

സംഘപരിവാർ ആക്രമണത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ഇംദാദുല്‍ റാഷിദിയുടെ മകന്‍. കഴിഞ്ഞ ദിവസം പത്താംക്ലാസ് പരീക്ഷ എഴുതിയ സിബ്തുള്ള റാശിദിയെന്ന പതിനാറുകാരനാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കൊലപാതകം സംഭവിച്ചിരിക്കുന്നത്

”എനിക്ക് സമാധാനമാണ് വേണ്ടത്. എന്റെ മകനെ എനിക്ക് നഷ്ടമായി. ഇനി ഒരു കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല. ഒരു വീടുകളും കത്തിയെരിയാന്‍ പാടില്ല. അങ്ങനെയെന്തെങ്കിലും ഇനി സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ച് പോകും. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍, ഇവിടെ നിങ്ങള്‍ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ പാടില്ല.”

”ഞാന്‍ ഇവിടെ ഇമാമായിട്ട് 30 വര്‍ഷത്തിലധികമായി. ജനങ്ങള്‍ക്ക് ഞാന്‍ നല്‍കേണ്ടത് നല്ല സന്ദേശമായിരിക്കണം- അത് സമാധാനത്തിന്റേതായിരിക്കും. എനിക്കുണ്ടായ വ്യക്തിപരമായ നഷ്ടം ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷേ അസന്‍സോളിലെ ജനങ്ങള്‍ അങ്ങനെയല്ല. ഇത് ഒരു ഗൂഢാലോചനയാണ്. അത് തിരിച്ചറിയണം” .

മകന്റെ മരണാനന്തരചടങ്ങുകള്‍ക്കായി എത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനായി ഇമാം മുന്നോട്ടുവന്നത്.

വാർത്ത – ഇന്ത്യൻ എക്സ്പ്രസ്സ്

 

Be the first to comment on "‘പ്രതികാരമായി ഒരു വീടും കത്തിയെരിയരുത്. ഒരാളുടെയും ചോര പൊടിയരുത്.’ സംഘപരിവാർ കൊലപ്പെടുത്തിയ മകന്റെ ഉപ്പ പറയുന്നു"

Leave a comment

Your email address will not be published.


*