https://maktoobmedia.com/

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ; വിനായകന്റെ അതിമാരക സ്‌ക്രീൻ പ്രസൻസാണീ ചിത്രം

ശ്രീകാന്ത് ശിവദാസൻ

വിനായകന്റെ അതിമാരക സ്ക്രീൻ പ്രസൻസാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ അത്താണി. നായകനായ അൻറണി വർഗീസിനെ അവതരിപ്പിക്കുന്നതിന് മുൻപ്പ് (cut in) കട്ട് ഇനുകളും ദീപക് അലക്ക്സാൻണ്ടരുടെ ബീ.ജി.എമ്മും ലൈറ്റിംഗും ഉപയോഗിച്ച് നായകത്വം കൊടുക്കാൻ ആവോളം ശ്രമിക്കുന്നുണ്ട്. ശ്രമം പരാജയപ്പെടുന്നുമില്ല.

പടം തുടങ്ങി വിനായകൻ എത്തുന്ന വരെ ആന്റണി അവതരിപ്പിക്കുന്ന ജേക്കബ് കഥാപാത്രം ചെയ്യുന്നതെന്താണെന്ന് ഗൗരവത്തോടെ തന്നെ പ്രേക്ഷകൻ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ വിനായകൻ എത്തുന്ന മാത്രയിൽ പടം കൈയ്യാളുന്നത് വിനായകനാണ്. ബി.ജി.എമ്മം ഇല്ലാതെ ലൈറ്റിംഗിന്റെ അകമ്പടിയില്ലാതെ ആ മനുഷ്യൻ സിനിമയിലേക്ക് എങ്ങനെയാണോ കടന്നു വന്നത് അതേ പോലെ സൈമൺ എന്ന കഥാപാത്രമായി വിനായകൻ വരുന്നു. പിന്നെയങ്ങോട് വിനായകനൊപ്പമാണ് പ്രേക്ഷകൻ.

അത് മനസ്സിലാക്കിയാവണം പകുതിക്ക് വെച്ച് വിനായകനെ മാറ്റുന്നത്. പക്ഷേ കഥയുടെ നിർണ്ണായക ഘട്ടത്തിൽ വീണ്ടും വിനായകൻ എത്തുമ്പോൾ (അതും ബി.ജി എമ്മിന്റെ അകമ്പടിയോടെ ) അതിമാരക മാസ്സാണ് ആ മനുഷ്യൻ! നാൽപ്പതിൽ താഴെ ആളുകളുള്ള ഷൊർണൂർ സുമയിലാണ് സിനിമ കണ്ടത്. അവിടെ തന്നെ ഓഡിയൻസ് പൾസ് വിനായകനെന്ന നടന്റെ സ്ക്രീൻ പ്രസൻസ് ആളുകൾ എത്രത്തോളം കൊതിക്കുന്നുണ്ട് എന്ന് സുചിപ്പിക്കുന്നുണ്ടായിരുന്നു.

സ്റ്റേറ്റിനോടും നിലനിൽക്കുന്ന നീതി ന്യായ വ്യവസ്ഥയോടും പരിപൂർണ്ണമായ നിരാസത്തിലൂന്നിയ സിനിമയാണ് ‘സ്വാ.അ’. അത് തന്നെയാണ് സിനിമയുടെ രാഷ്ട്രീയവും. ഇവിടെ ജേക്കബ് സാഹചര്യം കൊണ്ട് കുറ്റവാളിയായ ഒരാളാണ്. കൂടെയുള്ളവരുടെ സാഹചര്യം വ്യക്തമാക്കുന്നില്ല പക്ഷേ കുറ്റം വ്യക്തമാണ്. അങ്ങനെ കുറ്റം ചെയ്തവർ, പൂർണ്ണ നന്മ അവകാശപ്പെടാനില്ലാത്തവർ, അവരുടെ കൂടെയാണ് സിനിമ പ്രേക്ഷകനെ കൊണ്ട് പോകുന്നത്.

ഇവിടെ അക്ഷൻ ഹീറോ ബിജുമാരില്ല. എസ്.ഐ എന്ന പ്രിവിലേജ് ഉപയോഗിച്ച് കുറ്റകൃത്യകൾ ചെയ്യുന്ന, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന പോലീസാണുള്ളത്. അങ്ങനെയുള്ള ജയിൽ പരിസരങ്ങളിൽ നിന്നും രക്ഷപ്പെട്ടോടുന്ന ആളുകളാണ് ഇവിടെ. കുറ്റവും ശിക്ഷയും അതിന്റെ തത്വത്തെ കുറിച്ചും ചിന്തിക്കേണ്ടവർക്ക് സാധ്യതകൾ നൽകിയും, എന്നാൽ സൈദ്ധാന്തിക ഭാരമില്ലാതെയുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

സിനിമയിലുള്ള കഥാപാത്ര ചിത്രീകരണവും വളരെ മികച്ചതാണ്. കള്ളൻ ദേവസ്സി, വട്ടൻ ഗിരി, ഇരട്ടകളായ രാജേഷ് രമേഷ്, കൂട്ടത്തിലുള്ള ബംഗാളി തൊഴിലാളി എന്നിവരെല്ലാം മികച്ച കഥാപാത്ര സൃഷ്ടികളാണ്. കൂടാത്തെ ഇവിടെ ബംഗാളിയായ കഥാപാത്രത്തെ വംശീയ ചുവയില്ലാത്തെയാണ് കാണിക്കുന്നത്. അയാളോട് വംശീയത കാണിക്കുന്നത് പോലീസാണ്.

ഇതൊന്നുമല്ലാത്ത ഒരു പ്ലസ് പോയിന്റ് കൂടിയുണ്ട് പടത്തിന്. ഇതിൽ വിനായകന്റെ സൈമൺ കഞ്ചാവ് വലിക്കുന്നയാളാണ്. മെയിൻസ്ട്രീം മീഡിയയിൽ ഇല്ലായ്പ്പോഴും വയലൻസിനോട് ചേർത്തു നിർത്തി മാത്രം കാണിച്ചിരുന്ന വസ്തുവിനെ പ്രേക്ഷകനോട് അടുത്ത് നിൽക്കുന്ന ഒരാൾ വലിക്കുന്നതായി കാണിക്കുന്നത് നല്ലൊരു മാറ്റമാണ്. ഇവിടെ സൈമണിന്റെ വയലൻസ് സാഹചര്യത്തിനു അനുസൃതമായ വയലൻസാണ്. അല്ലാത്തെ അക്ഷൻ ഹീറോ ബിജു പോലെ അമ്മയെ തല്ലണ വയലൻസല്ല.

ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്, ഗീരിഷ് ഗംഗാധരന്റെ കാമറ പിന്നെ ആ കിടുകൻ ബി.ജി.എമ്മും.

Heist മൂവിസ് ഇഷ്ടമാവുന്നവർ കാണേണ്ട പടമാണ്!

Be the first to comment on "സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ; വിനായകന്റെ അതിമാരക സ്‌ക്രീൻ പ്രസൻസാണീ ചിത്രം"

Leave a comment

Your email address will not be published.


*