കൊല്ലം അജിത് ഇനി ഓര്‍മ

ചലച്ചിത്ര നടന്‍ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം അജിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച താരം രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

സംവിധായകന്‍ പത്മരാജന്റെ സഹായിയാകന്‍ അവസരം ചോദിച്ച് സിനിമയില്‍ എത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന്  എന്ന സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കുകയായിരുന്നു. അജിത്തിന്റെ ആദ്യ ചിത്രം ഇതാണ്. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഗായത്രി,ശ്രീഹരി എന്നിവര്‍ മക്കളാണ്.

Be the first to comment on "കൊല്ലം അജിത് ഇനി ഓര്‍മ"

Leave a comment

Your email address will not be published.


*