ഹര്‍ത്താല്‍: ദലിത് ആക്ടിവിസ്റ്റുകള്‍ക്ക് നേരെ പോലീസ്. ജയ് ഭീം മുദ്രാവാക്യങ്ങളുമായി തെരുവുകള്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡനനിരോധനനിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെയും ഭാരത് ബന്ദിലെ ദലിതര്‍ക്ക് നേരെയുള്ള വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത കേരള ഹര്‍ത്താല്‍ ആരംഭിച്ചു. ദലിത് ഹര്‍ത്താലിനിടെ കൊച്ചിയില്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ , സിഎസ് മുരളി , വിസി ജെന്നി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പാലം ഉപരോധിക്കുന്നതിനിടെയാണ് അറസ്റ്റ്. വടകരയിലും ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു.

തെക്കന്‍ കേരളത്തില്‍ ഹര്‍ത്താലിന് പൂര്‍ണ്ണപിന്തുണയാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. മലബാറില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. സംസ്ഥാനത്തുടനീളം ദലിത് ആദിവാസി ബഹുജന്‍ പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടക്കുകയാണ്.

Be the first to comment on "ഹര്‍ത്താല്‍: ദലിത് ആക്ടിവിസ്റ്റുകള്‍ക്ക് നേരെ പോലീസ്. ജയ് ഭീം മുദ്രാവാക്യങ്ങളുമായി തെരുവുകള്‍"

Leave a comment

Your email address will not be published.


*