കേന്ദ്രസർവ്വകലാശാല അഡ്‌മിഷനുകൾ: പിജി മോഡൽ എൻട്രൻസ് പരീക്ഷ സംഘടിപ്പിക്കുന്നു

വിദ്യാഭ്യാസ മേഖലയിൽ ഉന്നത നിലവാരം കാഴ്ചവച്ചു കേരള മോഡൽ എഡ്യൂക്കേഷൻ ഇന്ത്യക്കു കാണിച്ചു കൊടുത്ത മലയാളികൾ , പുതിയ സാഹചര്യത്തിൽ മാനവിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തു ദേശീയ പ്രധാന്യമുള്ള യൂണിവേഴ്സിറ്റികളിലേക്കും , സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടാനുള്ള പരിശ്രമത്തിലാണ് .

ഡിഗ്രിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പലപ്പോഴും വിദ്യാർത്ഥികൾക്ക് PG പ്രവേശനം സാധ്യമാകാതെ വരാറുണ്ട് .എൻട്രൻസ് പരീക്ഷ രീതികളെ കുറിച്ചുള്ള അജ്ഞതയും , പരിശീലനത്തിന്റെ അഭാവവും , തയ്യാറെടുപ്പിന്റെ കുറവുമാണ് വിദ്യാർത്ഥികൾക്ക് മുൻപിൽ വിലങ്ങു തടിയാകാറുള്ളത് .

രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകളിൽ നിന്നും പഠനം പൂർത്തിയാക്കിയ ഒരു കൂട്ടം ആളുകൾ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയാണ് ടീം ഇൻകുബേഷൻ . കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ടീം ഇൻകുബേഷൻ ഈ വർഷവും പിജി സൈക്കോളജി എൻട്രൻസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു .

കോഴിക്കോട്, മലപ്പുറം , തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട് . ഏപ്രിൽ 21നു രാവിലെ 10 മുതൽ 12 മണി വരെയാണ് പരീക്ഷ .കൂടുതൽ വിശദാംശങ്ങൾക്കും രജിസ്‌ട്രേഷനും 9400423233 എന്ന നമ്പറിൽ ബന്ധപ്പെടുക.

Be the first to comment on "കേന്ദ്രസർവ്വകലാശാല അഡ്‌മിഷനുകൾ: പിജി മോഡൽ എൻട്രൻസ് പരീക്ഷ സംഘടിപ്പിക്കുന്നു"

Leave a comment

Your email address will not be published.


*