ആദ്യ സിനിമ ബ്ലാക് പാന്തർ. സൗദിയിൽ തിയേറ്ററുകൾ 18 നു തുറക്കും

സൗദി അറേബിയയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചലച്ചിത്രം ഹോളിവുഡ് ചിത്രം ബ്ലാക് പാന്തർ. തലസ്ഥാനമായ റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിലെ തിയേറ്ററിൽ ഈ മാസം 18 നാണു ആദ്യ പ്രദർശനം. ലോസ് ആഞ്ചലസ്‌ ആസ്ഥാനമായ എംഎഎംസി ( അമേരിക്കൻ മൾട്ടി സിനിമ ) സജ്ജീകരിക്കുന്ന 40 തിയേറ്ററുകളാണ് സൗദിയിൽ തുറക്കുന്നത്.

ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കിയ തിയേറ്ററുകളിൽ 600 നടുത്തു സീറ്റുകൾ ഉണ്ടാവും. ലോകത്തെ ഏറ്റവും മനോഹരമായ തിയേറ്റർ എന്നാണ് റിയാദിൽ ആരംഭിക്കാൻ പോവുന്ന തിയേറ്ററിന്റെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. തിയേറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ ഉണ്ടാവില്ലെന്ന് റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചു അറബ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.

Be the first to comment on "ആദ്യ സിനിമ ബ്ലാക് പാന്തർ. സൗദിയിൽ തിയേറ്ററുകൾ 18 നു തുറക്കും"

Leave a comment

Your email address will not be published.


*