‘ഈ വീട്ടിൽ 10 വയസുള്ള പെൺകുട്ടിയുണ്ട്. ബിജെപിക്കാർ ദയവായി ഇങ്ങോട്ട് വരരുത്.’ ബോർഡുകളുമായി വീട്ടുകാർ

ആസിഫയുടെ കൊലയാളികളെ അനുകൂലിച്ചു ജയ് വിളിച്ച ബിജെപിക്കാരോട് തങ്ങളുടെ വീടുകളിൽ കയറരുതെന്നും ഇവിടെ ചെറിയ പെൺകുട്ടികൾ ഉണ്ടെന്നും ഗേറ്റിൽ ബോർഡുകൾ വെച്ച് പ്രതികരണങ്ങൾ.

” ഈ വീട്ടിൽ 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുണ്ട്. ദയവായി ബിജെപിക്കാർ വോട്ട് ചോദിക്കാനായി വരരുത് ”

” നോട്ടീസും അഭ്യർഥനയും ഗേറ്റിനു പുറത്തിടുക. വോട്ട് ചോദിച്ചുവരുന്ന ബിജെപിക്കാർ ദയവായി അകത്തു കടക്കരുത്. 10 വയസ്സുള്ള പെൺകുഞ്ഞുങ്ങൾ ഉള്ള വീടാണ്”

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആലപ്പുഴയിലെ ചെങ്ങന്നൂർ പ്രദേശത്തുള്ള വീടുകളിലാണ് വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ ഇത്തരം ബോർഡുകൾ പ്രത്യക്ഷപെട്ടു തുടങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനു വലിയ സ്വീകാര്യത ലഭിക്കുകയാണ്.

കാശ്‌മീരിലെ ആസിഫ ഭാനുവെന്ന എട്ടുവയസ്സുകാരിയെ പോലീസുകാരും ബ്രാഹ്മണകുടുംബങ്ങളും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയതിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്. കാശ്‌മീരിലെ കത്വ ഗ്രാമത്തിലെ ഇരുപതോളം വരുന്ന മുസ്‌ലിം കുടുംബങ്ങളെ നാട്ടിൽ നിന്നും ഓടിക്കാൻ 13 ബ്രാഹ്മണകുടുംബങ്ങള്‍ ആസൂത്രണം ചെയ്‌തതാണ്‌ ഈ ക്രൂരതയെന്ന് പോലീസ് റിപ്പോർട് പറയുന്നു. കേസിൽ ഏപ്രിൽ ഒമ്പതിന് സമർപ്പിച്ച 18 പേജുള്ള കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിക്കുന്ന ക്രൂരതകളാണ്. ഈ ക്രൂരകൃത്യത്തെ അനുകൂലിച്ചും കൊലയാളികൾക്ക് ജയ് വിളിച്ചും ഹിന്ദു ഏകതാ മഞ്ച് എന്ന ഭീകര സംഘടനയും ബിജെപി മന്ത്രിമാരും രംഗത്ത് വന്നിരുന്നു.

ബിജെപി മന്ത്രിമാരായ ലാൽ സിംഗ് , ചന്ദർ പ്രകാശ് ഗംഗ എന്നിവർ പെൺകുട്ടിയുടെ കൊലയാളികളെ പരസ്യമായി ന്യായീകരിക്കുകയും കൊല്ലപ്പെട്ട പെൺകുട്ടിയെ അവഹേളിക്കുകയും ചെയ്‌തവരാണ്. ”ഒരു പെൺകുട്ടി മരിച്ചു , അതിനെത്ര അന്വേഷണങ്ങളാണ്.? ഇവിടെ വേറെയും പല സ്ത്രീകളും മരിക്കുന്നു. ” ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊന്ന എട്ടുവയസ്സുകാരിയുടെ കൊലയാളികളെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ടു ഹിന്ദു ഏകതാ മഞ്ച് എന്ന ഭീകരസംഘടന നടത്തിയ റാലിയിൽ ബിജെപി നേതാവും കൃഷിവകുപ്പ് മന്ത്രിയുമായ ചൗധരി ലാൽ സിങ് ചോദിച്ച ചോദ്യമാണിത്. ”എന്തിനാണ് ഈ കേസിൽ അന്വേഷണം , എന്തിനാണ് ഇത്രയും അറസ്റ്? ഈ ജംഗിൾ രാജ് ഇവിടെ നടപ്പിലാവില്ല ” റാലിയിൽ പങ്കെടുത്തു വ്യവസായമന്ത്രി ചന്ദർ പ്രകാശ് ഗംഗ ചോദിച്ചിരുന്നു.

Be the first to comment on "‘ഈ വീട്ടിൽ 10 വയസുള്ള പെൺകുട്ടിയുണ്ട്. ബിജെപിക്കാർ ദയവായി ഇങ്ങോട്ട് വരരുത്.’ ബോർഡുകളുമായി വീട്ടുകാർ"

Leave a comment

Your email address will not be published.


*