മാതാപിതാക്കൾ മരിച്ചിട്ട് 4 വർഷത്തിന് ശേഷം കു​ഞ്ഞ്​ പിറന്നു. അപൂർവ്വസംഭവം ചൈനയിൽ

ചൈനയിൽ മാ​താ​പി​താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ട്​ നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം കു​ഞ്ഞ്​ ജ​നി​ച്ചു. നാല് വർഷം മുമ്പ് കാറപകടത്തിൽ മരിച്ച ദമ്പതികൾക്കാണ് കു​ഞ്ഞ് ജനിച്ചത്. മരണപ്പെടുന്നതിനു മുമ്പ്​മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ചു ഭ്രൂണമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്നു . വന്ധ്യതാ നിവാരണ ചികിത്സക്കാണ് ചൈനയിലെ നാൻജിങ്ങിലെ ആശുപത്രിയിൽ ഭ്രൂണം സൂക്ഷിച്ചത്.

മരിച്ചുപോയ ദമ്പതികളുടെ മാതാപിതാക്കൾ ​ഭ്രൂ​ണം നേടിയെടുക്കാനുള്ള നിയമപോരാട്ടം നടത്തി. തുടർന്ന് ഭ്രൂണം കൈമാറാൻ കോടതി ഉത്തരവിട്ടു. ചൈനയിൽ വാടക ഗർഭധാരണം നിരോധിച്ചതിനാൽ ലാവോസിലെ വാടക ഗർഭധാരണ ഏജൻസിയെ സമീപിച്ചു.

ദ്രാവകാവസ്ഥയിലുള്ള നൈട്രജൻ സൂക്ഷിച്ച ബോട്ടിലുമായി യാത്ര ചെയ്യാൻ വിമാനങ്ങളൊന്നും തയ്യാറായില്ല. തുടർന്ന് കാർ വഴിയാണ് അവർ ലാവോസിലെത്തുന്നത്. ലാവോസിലെത്തിയ അവർ വാടക അമ്മയെ കണ്ടെത്തുകയും ഭ്രൂണം നിക്ഷേപിക്കുകയുമായിരുന്നു. ആൺ കുഞ്ഞു പിറന്നു. പേര് ട്രിയാൻഷ്യൻ . എന്നാൽ തങ്ങളുടെ പേരക്കുട്ടിയുടെ ചിത്രങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.

Be the first to comment on "മാതാപിതാക്കൾ മരിച്ചിട്ട് 4 വർഷത്തിന് ശേഷം കു​ഞ്ഞ്​ പിറന്നു. അപൂർവ്വസംഭവം ചൈനയിൽ"

Leave a comment

Your email address will not be published.


*