https://maktoobmedia.com/

വിമര്‍ശിച്ചത് ലിംഗം ആയുധമാക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെ. മാപ്പുപറയില്ലെന്ന് ദുര്‍ഗ മാലതി

പോലീസും സംഘ്പരിവാര്‍ ഭീകരരും ചേര്‍ന്ന് കാശ്മീരില്‍ കതുവയിലെ എട്ടുവയസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടിയെ അതിക്രൂരമായി കൊന്നതിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗ മാലതിക്ക് നേരെ സൈബര്‍ ആക്രമണം. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ദുര്‍ഗ മാലതിക്കെതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നത്. ചിത്രകാരിയും അധ്യാപികയുമായിരുന്ന ഇവര്‍ ചിത്രം വരച്ചാണ് പെണ്‍കുട്ടിയുടെ നീതിക്കായുള്ള പോരാട്ടങ്ങളോട് ഐക്യപ്പെട്ടിരുന്നത്.

‘ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍… ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍… ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍… അവരുടേത് കൂടെയാണ് ഭാരതം… ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും…’ എന്ന വരികള്‍ക്കൊപ്പം പുരുഷ ലിംഗത്തെയും ശിവലിംഗത്തെയും സമന്വയിപ്പിച്ച് ദുര്‍ഗ വരച്ച ചിത്രങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചാരം ലഭിച്ചത്.

തുടര്‍ന്ന്, ഹിന്ദു മതത്തെയും ദൈവ വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘ്പരിവാറുകാര്‍ ദുര്‍ഗക്കെതിരെ ഭീഷണിയുയര്‍ത്തി രംഗത്ത് വരികയായിരുന്നു. ദുര്‍ഗക്ക് നേരെ അശ്ലീലവര്‍ഷങ്ങളും മോര്‍ഫ് ചെയ്ത ന്യൂഡ് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിരന്തരം വധഭീഷണികള്‍ കമന്റസും മെസ്സേജും തെറിവിളികളുമായി തനിക്കുപിന്നാലെ കൂടിയിട്ടുണ്ടെങ്കിലും ചിത്രം പിന്‍വലിക്കാനോ മാപ്പപേക്ഷിക്കാനോ തയ്യാറല്ലെന്ന് വ്യക്തമാക്കി.

ചിത്രം പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് നിരന്തരം വര്‍ധിച്ചു വരുന്ന സൈബര്‍ അക്രമത്തിനെതിരെ പരാതി നല്‍കാനാണ് ദുര്‍ഗയുടെ തീരുമാനം. കേരളത്തിന് പുറത്തുനിന്നും ദുര്‍ഗക്ക് നേരെ വധഭീഷണികളും അശ്ലീലവര്‍ഷങ്ങളും വരുന്നുണ്ട്.

ദുര്‍ഗ ഫേസ്ബുക്കിലെഴുതി :

” ലിംഗം കൊണ്ട്‌ ചിന്തിക്കുന്നവർ… ലിംഗം കൊണ്ട്‌ രാഷ്ട്രീയം പറയുന്നവർ…. ലിംഗം കൊണ്ട്‌ രാഷ്ട്രീയം പറയുന്നവർ.. അവരുടേതും കൂടിയാണു ഭാരതം… ഇങ്ങനെ പോയാൽ അവരുടെ മാത്രമാകും ഭാരതം ഈ ഒരു കുറിപ്പോടുകൂടിയാണു ഞാനീ ചിത്രം വരച്ചത്‌…. ഒരു പിഞ്ചുകുഞ്ഞിനെ കൂട്ടമായി ആരാധനാലയത്തിൽ വച്ച്‌ പീഡിപ്പിക്കുകയും… കൊലപ്പെടുത്തുകയുംചെയ്തവരെയും അവരെ സപ്പോർട്ട്‌ ചെയ്തവരെയും കുറിച്ചായിരുന്നു ആ ചിത്രം . ലിംഗത്തിൽ കുട്ടിയെ കെട്ടിയിട്ട ചിത്രം… അതെങ്ങനെയാണു ഹിന്ദുമതത്തെ അപമാനിക്കുന്നത്‌.. ഹിന്ദുമതത്തിന്റെ ചിഹ്നം ഉദ്ദരിച്ച ലിംഗമെന്നു പറഞ്ഞു എന്നെ ആക്രമിക്കുന്നവർ ആരാണോ അവരാണു ശെരിക്കും ഹിന്ദുമതത്തെ ആക്രമിക്കുന്നത്‌…. രണ്ടാമത്തെ ചിത്രത്തിലും ലിംഗം ആയുധമാക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെയാണു ഉദ്ദേശിക്കുന്നത്‌…. ഒരു പിഞ്ചുകുഞ്ഞ്‌ ദേവാലയത്തിൽ വച്ച്‌ ക്രൂരമായി പിച്ചിചീന്തപ്പെട്ടപ്പോൾ… വ്രണപ്പെടാത്ത എന്തുവികാരമാണു നിങ്ങൾക്ക്‌ ഇപ്പോൾ വ്രണപ്പെടുന്നത്‌…എന്റെ വാളിലും എന്റെ പേരു വച്ചിരുക്കുന്ന ഏതെങ്കിലുമൊരാളുടെ വാളിലോ നോക്കിയാൽ അറിയാം അവർ എത്ര മാത്രം ഒരു സ്ത്രീശരീരത്തെ വാക്കുകളിലൂടെ ആക്രമിക്കുന്നുവെന്നു….ഒരു കാമ്പയിൻ പോലെ എന്റെ ….എന്റെ അമ്മയുടെ….സഹോദരങ്ങളുടെ…. എന്റെ സുഹൃതുക്കളുടെ…. എന്തിനു… എന്റെ പേരു വാളിൽ എഴുതുന്നവരെയൊക്കെ കെട്ടാലറക്കുന്ന അസഭ്യവർഷവും വധപീഡനഭീഷണികളും ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു… മലയാളി…. തമിഴ്‌… തെലുങ്ക്‌… കന്നഠ..hindi etc… ഏതൊക്കെയോ ഭാഷകളിൽ… തെറി മാത്രമല്ലാ… എന്റെ photos വച്ചു പലഭാഷകളിൽ പോസ്റ്റുകൾ പ്രചരിപ്പ്പിക്കുന്നു…. സംഘപരിവാറിതെതിരെ പ്രതികരിച്ചതുകൊണ്ട്‌ മാത്രമാണു ഞാനീ ആക്രമണത്തിനിരയാകേണ്ടിവന്നത്‌… ഇതു ഫാസിസം മാത്രമാണു….. ഞാൻ ഒരു മതത്തെയും അപമാനിച്ചില്ലാ.. ഒരിക്കലും അപമാനിക്കുകയുമില്ലാ…..ഒരു സ്ത്രീയായോണ്ട്‌ കേട്ടാലറക്കുന്ന വാക്കുകൾ കേട്ടാൽ പേടിച്ചോടുമെന്നു കരുതുന്നവർക്ക്‌ തെറ്റി. നിങ്ങൾ നിങ്ങളുടെ നിലവാരം കുത്തിയൊഴുക്കുക…
മതത്തിന്റെ പേരും പറഞ്ഞു എന്റെ ശരീരം ആഘോഷിക്കുന്ന എല്ലാ സംഘികൾക്കും നല്ല നമസ്കാരം”

Be the first to comment on "വിമര്‍ശിച്ചത് ലിംഗം ആയുധമാക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെ. മാപ്പുപറയില്ലെന്ന് ദുര്‍ഗ മാലതി"

Leave a comment

Your email address will not be published.


*