ജനകീയഹർത്താലിനെ പിന്തുണച്ചവരെ വേട്ടയാടി കേരളാപോലീസ്. 900 ലധികം പേർ അറസ്റ്റിൽ

കാശ്മീരിൽ പോലീസ്-സംഘപരിവാർ ഭീകരർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ മുസ്ലിം പെൺകുട്ടിക്ക് നീതി തേടി സോഷ്യൽ മീഡിയയിലെ ആഹ്വാനത്തിലൂടെ തിങ്കളാഴ്ച നടന്ന ജനകീയ ഹർത്താലിനെ പിന്തുണച്ചവരെ നിരന്തരം വേട്ടയാടി കേരളപോലീസ്. സംഘടനകൾക്കതീതമായി യുവാക്കളുടെ സംഘ് പരിവാറിനോടുള്ള രോഷം പ്രകടമായ ഹര്ത്താലിനെ അനുകൂലിച്ചതിന്റെ പേരിൽ മലബാറിൽ മാത്രം 900 ലധികം പേരാണ് അറസ്റ്റിലായത്.

കോഴിക്കോട് ജില്ലയിൽ കൊടുവള്ളിയിൽ കേന്ദ്ര സർക്കാരിനും നരേന്ദ്രമോദിക്കുമെതിരെ മുദ്രാവാക്യം വിളിച്ചതിനു പതിനഞ്ച് പേർക്കെതിരെ ചുമത്തിയത് മതസ്പർധ വളർത്തിയെന്ന കേസാണ്. പതിനഞ്ച് പേരെയും 153 A പ്രകാരം കേസെടുത്തു ജയിലിലടച്ചു.

സംസ്ഥാന സർക്കാരും പോലീസും മറ്റൊരു ഹർത്താലിനെയും നേരിട്ടില്ലാത്ത വിധമാണ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കപ്പെട്ട ഹർത്താലിനെ നേരിട്ടത്. വ്യാപകമായ അറസ്റ്റ് തുടർന്ന് കൊണ്ടിരിക്കുകയാണ്. സംഘപരിവാർ ഭീകരതക്കെതിരായ ഹർത്താലിന് വർഗീയമാനം നൽകി തീവ്രവാദികളാണ് ഇതിനു പിന്നിലെന്ന വ്യാജ പ്രചാരണവുമായി ബിജെപി ഐടി സെല്ലുകളും സിപിഎം സൈബർ പേജുകളും സജീവമാവുന്നുണ്ട്.

Be the first to comment on "ജനകീയഹർത്താലിനെ പിന്തുണച്ചവരെ വേട്ടയാടി കേരളാപോലീസ്. 900 ലധികം പേർ അറസ്റ്റിൽ"

Leave a comment

Your email address will not be published.


*