പാകിസ്ഥാനിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ സ്‌കൂൾ. വിദ്യാർത്ഥികൾക്ക് പ്രായപരിധിയില്ല

ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്നതിനായി പാകിസ്ഥാനിൽ ആദ്യമായി സ്‌കൂൾ. എക്‌സ്‌പ്ലോറിങ് ഫ്യുച്ചർ ഫണ്ട് എന്ന എൻജിഒയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആദ്യ അധ്യയന വർഷാരംഭം കഴിഞ്ഞ ദിവസമായിരുന്നു.

പ്രൈമറി തലം മുതൽ കോളേജ് വരെ പഠിക്കാൻ സൗകര്യത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനങ്ങൾ സജ്ജീകരിച്ചത്. പഠനത്തിനോടൊപ്പം തൊഴിൽ പരിശീലനവും നൽകുന്നു. കോസ്മെറ്റിക്സ് , ഫാഷൻ ഡിസൈനിങ് തുടങ്ങി എട്ടോളം മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനത്തിൽ പതിനഞ്ച് അധ്യാപകരിൽ മൂന്നു പേർ ട്രാൻസ്‌ജെൻഡറുകളാണ്.

പഠിക്കാൻ വിദ്യാർത്ഥികൾക്ക് പ്രായപരിധിയില്ല. അരലക്ഷത്തിനടുത്തു ട്രാൻസ്‌ജെൻഡറുകൾ താമസിക്കുന്ന ലാഹോറിലാണ് പുതിയ സ്ഥാപനം ആരംഭിച്ചത്.

Be the first to comment on "പാകിസ്ഥാനിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ സ്‌കൂൾ. വിദ്യാർത്ഥികൾക്ക് പ്രായപരിധിയില്ല"

Leave a comment

Your email address will not be published.


*