വര്‍ഗീയകലാപത്തിന് ശ്രമം. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാശ്മീരില്‍ സംഘ്പരിവാര്‍ ഭീകരാല്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടിയുള്ള പ്രക്ഷോഭങ്ങള്‍ക്കിടയില്‍ കടന്നുകൂടി വര്‍ഗീയത പടര്‍ത്താന്‍ ശ്രമിച്ചതിന് അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ എസ് എസിന്‍റെ മുന്‍ പ്രവര്‍ത്തകനായ അമര്‍നാഥ് ബൈജുവാണ് കേസിലെ മുഖ്യ പ്രതി.

കത്വ സംഭവത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതിലും ഇവര്‍ക്ക് പങ്കുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും പോലീസ് അധികൃതര്‍ പ്രതികരിച്ചു. വോയിസ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് എന്നീ ഗ്രൂപ്പുകൾ വഴിയാണ് അക്രമങ്ങള്‍ക്ക് ആഹ്വാനമുണ്ടായത്. ഹര്‍ത്താല്‍ ദിനം വ്യാപക ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനായിരുന്നു പദ്ധതി. അമർനാഥ് ബൈജുവിനെ കൂടാതെ തിരുവനന്തപുരം സ്വദേശികളായ എം.ജെ.സിറിൽ, ഗോകുൽ ശേഖർ, സുധീഷ്, അഖിൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ഹർത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത മുഴുവൻ കേസിലും ഇവർ പ്രതികളാവുമെന്നാണ് സൂചന. ഹര്‍ത്താല്‍ ദിനം അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന വ്യാജപ്രചരണവും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു

Be the first to comment on "വര്‍ഗീയകലാപത്തിന് ശ്രമം. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍"

Leave a comment

Your email address will not be published.


*